Loading ...

Home special dish

ഊണ് ഉഷാറാക്കാന്‍ അയലമീന്‍ വറുത്ത് കറിവച്ചാലോ..

ഊണ് കേമമാക്കാന്‍ വറുത്തെടുത്ത അയലമീന്‍ കൊണ്ടൊരു കറി വച്ചാലോ..? മീന്‍ കറി കൂട്ടി ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ലല്ലോ.. ഏളുപ്പത്തില്‍ ഈ വിഭവമുണ്ടാക്കാനുള്ള വഴിയുണ്ട്. ചേരുവകള്‍ അയല മീന്‍ - അര കിലോ
ഉലുവ- അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
വലിയ സവാള കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത്- 1
വിനാഗിരി- ഒരു ടീസ്പൂണ്‍
മല്ലിപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 2 ടീസ്പൂണ്‍
തേങ്ങ അരച്ചെടുത്തത്- ഒരു മുറി
വെളിച്ചെണ്ണ- 3 ടീസ്പൂണ്‍
കുടംപുളി- 2 കഷ്ണം
മുളകുപൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

പച്ചമുളക് നീളത്തില്‍ അരിഞ്ഞെടുത്തത്- 4






ഇനി തയ്യാറാക്കാം മീന്‍ വൃത്തിയായി കഴുകി വരഞ്ഞ് കഷ്ണങ്ങളാക്കുക. മുളകുപൊടിയും മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിരുമ്മി വയ്ക്കുക. മീനില്‍ മിശ്രിതം നന്നായി പിടിക്കുന്നതുവരെ മാറ്റി വയ്ക്കുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, മല്ലിപൊടി, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ മീന്‍ വേവിച്ചെടുക്കുക. ഫ്രൈ ആവേണ്ട ആവശ്യമില്ല. ഇനി മുന്‍പ് തിരുമ്മി വച്ചിരിക്കുന്ന ചേരുവകള്‍ അരകപ്പ് വെള്ളവും ഒഴിച്ച്‌ കറിച്ചട്ടിയില്‍ അടുപ്പത്ത് വക്കുക. അതിലേയ്ക്ക് കഴുകി വച്ച്‌ കുടംപുളി കൂടി ഇടുക. കറി തിളച്ചുവരുമ്ബോള്‍ വറുത്ത് വച്ച മീന്‍ അതിലേയ്ക്കിടുക. വീണഅടും തിളക്കാന്‍ വക്കുക. തിള വരുമ്ബോള്‍ അരച്ചുവച്ച തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്ബോള്‍ വാങ്ങി വക്കാം. മറ്റൊരു പാന്‍ അടുപ്പില്‍ വച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ ഉലുവയും കറിവേപ്പിലയും ഇടുക. ഉലുവ ചുവന്നു വരുമ്ബോള്‍ വാങ്ങിവച്ചിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കുക. ഇനി വറുത്തെടുത്ത അയലമീന്‍ കറി കൂട്ടി വയറു നിറയെ ആഹാരമാകാം..

Related News