Loading ...

Home sports

രഞ്ജി ട്രോഫി: സഞ്ജുവിനും സച്ചിൻ ബേബിക്കും സെഞ്ചുറി; കേരളം മികച്ച ലീ‍ഡിലേക്ക്

ശ്രീനഗർ ∙ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം മികച്ച ലീഡിലേക്ക്. സെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണ്‍, സച്ചിൻ ബേബി എന്നിവരുടെ ബാറ്റിങ് മികവാണു ആദ്യ ഇന്നിങ്ങ്സിൽ കേരളത്തിനു ലീഡു നേടിക്കൊടുത്തത്. ആറു വിക്കറ്റു നഷ്ടത്തിൽ 393 റൺസെന്ന നിലയിൽ ബാറ്റിങ് തുടരുകയാണ് കേരളം. ഇതോടെ കേരളത്തിനു 63 റൺസ് ലീഡായി. സ്കോർ ജമ്മു കശ്മീർ - 330 ഓള്‍ഔട്ട്. കേരളം - ആറിനു 393.മികച്ച പന്തുകൾക്കു നേരെ വളരെ ശ്രദ്ധാപൂർവം കളിച്ച സഞ്ജു, മോശം പന്തുകളെ കണക്കിനു ശിക്ഷിക്കാനും മടിച്ചില്ല. 171 പന്തു നേരിട്ട സഞ്ജു 101 റൺ നേടി പുറത്തായി. ‌‌റാം ദയാലിന്റെ പന്തിൽ ശുഭം ഖജൂറിയ പിടിച്ചാണ് സഞ്ജു പുറത്തായത്.

സഞ്ജു ഒരു വശത്തു മികച്ച കളി കാഴ്ചവച്ചപ്പോൾ സച്ചിൻ ബേബി നങ്കൂരമിട്ടു. വളരെ ശ്രദ്ധയോടെ മുന്നേറിയ സച്ചിൻ 263 പന്തുകൾ നേരിട്ടാണു സെഞ്ചുറി തികച്ചത്. ഇവർക്കു പുറമെ ഓപ്പണർ ജഗദീഷ് (69), റോഹൻ പ്രേം (69), എന്നിവരും കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. പുറത്താകാതെ നിൽക്കുന്ന സച്ചിന്‍ ബേബിയിലാണ് കേരളത്തിന്റെ ഇനിയുള്ള പ്രതീക്ഷ. സച്ചിൻ ബേബിക്കൊപ്പം 20 റൺസുമായി മോനിഷ് കരേപ്പറമ്പിലാണു ക്രീസിൽ.

Related News