Loading ...

Home cinema

മണിരത്‌നത്തിന്റെ അടുത്തചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ നായിക ഐശ്വര്യ

മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ദുല്‍ക്കര്‍ തന്നെയാണ് നായകന്‍ എന്ന് ഏതാണ്ട് ഉറപ്പായി. മലയാളത്തില്‍ നിന്നല്ല തമിഴകത്ത് നിന്നുപോലും മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത ഭാഗ്യമാണ് ദുല്‍ക്കറിനെ തേടിയെത്തിരിക്കുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിയാണ് ദുല്‍ക്കറിനൊപ്പം മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. ചിത്രത്തിനായി രണ്ടു പേരുകളും മണിരത്‌നം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. കോമാളി, ഉന്‍ പാര്‍വൈക്കു മട്ടും ഇതു രണ്ടുമാണ് ചിത്രത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പേരുകള്‍.à´Ž. ആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം പി.സി ശ്രീറാം. എഡിറ്റിങ് ആന്റണി. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. ശ്രുതി ഹാസനും ഐശ്വരെ റായിയെയും പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല. 

Related News