Loading ...

Home sports

സിന്ധു, സൈന ക്വാര്‍ട്ടറില്‍

സിംഗപ്പൂര്‍
സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ‌്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ‌്‌വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സിന്ധു 39 മിനിറ്റില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച‌്ഫെല്‍റ്റിനെ തകര്‍ത്തു (21--13, 21--19). ചൈനയുടെ കായിയാന്‍ യാനാണ‌് അടുത്ത എതിരാളി.
സൈന തായ‌്‌ലന്‍ഡിന്റെ പോണ്‍പവി ചോചുവോങ്ങിനെ 21--16, 18--21, 21--19 പരാജയപ്പെടുത്തി. കഴിഞ്ഞയാഴ‌്ച മലേഷ്യന്‍ ഓപ്പണിലെ തോല്‍വിക്ക‌് സൈന പകരംവീട്ടി. പി കശ്യപ‌് ജപ്പാന്റെ യു എല്‍ഗറഷിയോട‌് തോറ്റ‌് (9--21, 21--15, 16--21) പുറത്തായി. കിഡംബി ശ്രീകാന്തും സമീര്‍വര്‍മയും ക്വാര്‍ട്ടറില്‍ കടന്നു.

Related News