Loading ...

Home special dish

മുട്ടയും മൈദയും വേണ്ട, ഹെല്‍ത്തി പാന്‍കേക്ക് തയ്യാറാക്കാം

മുട്ടയും മൈദയും ഇല്ലാതെ എങ്ങനെ പാന്‍കേക്ക് ഉണ്ടാക്കും? നിങ്ങളുടെ ചോദ്യം സ്വാഭാവികമാണ്. എന്നാല്‍, ഹെല്‍ത്തി പാന്‍കേക്ക് തന്നെ ഉണ്ടാക്കാന്‍ കഴിയും. ആവശ്യമായ സാധനങ്ങള്‍ ശര്‍ക്കര 1/2 കപ്പ്
വെള്ളം 1 1/2 കപ്പ്
പഴം ( റോബസ്റ്റ)- 2
അരിപ്പൊടി 1 1/4 കപ്പ്
നാളികേരം 1/2 കപ്പ്
ഏലക്കാപ്പൊടി 1/2 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1 ടീസ്പൂണ്‍

നെയ്യ് ആവശ്യത്തിന്








തയ്യാറാക്കുന്ന വിധം ഒരു പാന്‍ ചൂടാക്കി ശര്‍ക്കരയും വെള്ളവും ചേര്‍ത്ത് ശര്‍ക്കര നന്നായി ഉരുക്കിയെടുക്കുക. ഇത് മാറ്റി വയ്ക്കാം. ഒരു ബൗളില്‍ പഴം ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി ,തേങ്ങ, ബേക്കിംഗ് പൗഡര്‍,എള്ള് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ശര്‍ക്കര പാനി ചേര്‍ത്ത് കട്ട കൂടാതെ യോജിപ്പിക്കുക.







ഒരു പാന്‍ ചൂടാക്കി അതില്‍ നെയ്യ് തടവുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. മാവ് പരത്തേണ്ട ആവശ്യമില്ല. ചുറ്റിലുമായി ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ കൊടുക്കുക. പിന്നീട് ഇത് തിരിച്ചിട്ട് മറ്റേ ഭാഗവും വേവിക്കുക. സ്വാദിഷ്ടമായ ബനാന പാന്‍ കേക്ക് തയ്യാര്‍. മുകളില്‍ അല്‍പം തേന്‍ ഡ്രൈഫ്രൂട്‌സ് നട്‌സ് എന്നിവ വിതറി ചൂടോടെ കഴിക്കാം.

Related News