Loading ...

Home special dish

നാവില്‍ കൊതിയൂറും ഉണക്കമീന്‍ ചമ്മന്തി

ഉണക്കമീന്‍ എപ്പോള്‍ കിട്ടിയാലും ഒന്നുല്ലേല്‍ കറി വക്കും അല്ലെങ്കില്‍ വറക്കും അല്ലേ…? എന്നാല്‍ ഇനി ഒന്ന് മാറ്റിപിടിച്ചാലോ.. ഉണക്കമീന്‍ കൊണ്ട് അസ്സലൊരു ചമ്മന്തിയുണ്ടാക്കാം… ഉണക്കമീന്‍ കഷ്ണങ്ങളാക്കി മുറിച്ചു മുളകുപൊടി തിരുമ്മി 10 മിനിറ്റ് വക്കുക. പാനില്‍ എണ്ണയൊഴിച്ചു, എണ്ണ ചൂടാകുമ്ബോള്‍ മീന്‍ കഷ്ണങ്ങള്‍ അതിലിട്ട് വറുത്തെടുക്കുക. പിന്നീട് അതേ എണ്ണയില്‍ നീളത്തില്‍ അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇവ ബ്രൗണ്‍ നിറമാകുമ്ബോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കുക. അതിലേക്ക് വറുത്തെടുത്ത മീന്‍ കഷ്ണങ്ങളും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചെറിയ തീയില്‍ വഴറ്റുക.





വേണമെങ്കില്‍ കുറച്ചു ഉപ്പുകൂടി ചേര്‍ക്കാം. എണ്ണ തെളിയുമ്ബോള്‍ അടുപ്പില്‍ നിന്നിറക്കി പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന കൊത്തമല്ലിയില ചേര്‍ക്കുക. ചൂട് നന്നായി ആറിയതിനുശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക.

Related News