Loading ...

Home sports

ഒന്‍പതുദിവസത്തില്‍ 5 മത്സരം, കൊല്‍ക്കത്ത കലിപ്പിലാണ്!!

ഐപിഎല്ലിലെ തിരക്കിട്ട ഷെഡ്യൂള്‍ ടീമുകള്‍ക്ക് വലിയ പ്രതിസന്ധികളാണ് സമ്മാനിക്കുന്നത്. പലടീമുകളും സ്വന്തം തട്ടകത്തില്‍ കളിച്ചശേഷം ഒരുദിവസത്തെ ഇടവേളയില്‍ എതിരാളിയുടെ ഗ്രൗണ്ടിലെത്തി കളിക്കേണ്ട അവസ്ഥയിലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഒന്‍പതു ദിവസത്തിനിടെ 5 തവണയാണ് ഹോംആന്‍ഡ് എവേയിലായി കളത്തിലിറങ്ങേണ്ടി വന്നത്. അടുപ്പിച്ചുള്ള മത്സരങ്ങള്‍ അവരുടെ പ്രകടനത്തെയും ബാധിച്ചു. തുടര്‍ച്ചയായി മൂന്നു മത്സരങ്ങളാണ് കൊല്‍ക്കത്ത തോറ്റമ്ബിയത്. തങ്ങളുടെ കളിക്കാരെല്ലാം ഇത്തരം തിരക്കേറിയ ഷെഡ്യൂള്‍ മൂലം ക്ഷീണിച്ചതായി കൊല്‍ക്കത്ത കോച്ച്‌ ജാക്വസ് കാലിസ് പറയുന്നു. ഇനി അഞ്ചുദിവസം ടീമിന് വിശ്രമമാണ്. അടുത്ത വെള്ളിയാഴ്ച്ചയാണ് കൊല്‍ക്കത്തയ്ക്ക് ഇനി മത്സരമുള്ളത്. തങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഇടവേള ഗുണം ചെയ്യുമെന്ന് കാലിസ് പറയുന്നു. ഇനിയുള്ള ആറു മത്സരങ്ങളില്‍ നാലിലും ജയിച്ച്‌ പ്ലേഓഫ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് കോച്ച്‌ പറയുന്നു. ആന്ദ്രെ റസലില്‍ അമിതമായി ആശ്രയിക്കുന്നതാണ് ടീമിന് തിരിച്ചടിയാകുന്നതെന്ന വിമര്‍ശനങ്ങള്‍ കാലിസ് തള്ളിക്കളഞ്ഞു. അതേസമയം ശുഭ്മാന്‍ ഗില്ലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ ഏറെ പിന്നിലിറക്കുന്നതിനെക്കുറിച്ച്‌ അദേഹം ഒന്നും പറഞ്ഞില്ല.

Related News