Loading ...

Home sports

ഡ്വെയ്ന്‍ ബ്രാവോയെ തൊപ്പി വെയ്ക്കാന്‍ പഠിപ്പിച്ചും റെയ്നയ്ക്ക് മുത്തം നല്‍കിയും സിവ ധോണി; ക്യൂട്ട് വീഡിയോ

'അമ്ബലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന ഹിറ്റ് ഗാനം പാടി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരിയാണ് സിവ ധോണി. സെലിബ്രൈറ്റി കുട്ടികളില്‍ ഒന്നാമതായ സിവ ധോണിക്ക് ആരാധകര്‍ ഏറെയാണ്. ധോണിയും ഭാര്യ സാക്ഷിയും സിവയുടെ കുസൃതികളും കുറുമ്ബുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുണ്ട്. ഐപിഎല്ലിന്‍റെ ആരവങ്ങള്‍ക്കിടയില്‍ ചെന്നൈ ടീമിനൊപ്പം തിരക്കിലാണ് ധോണിയുടെ കുഞ്ഞു മാലാഖയിപ്പോള്‍. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത- ചെന്നൈ മത്സരത്തിന് ശേഷം ഗ്രൗണ്ടിലിറങ്ങിയ സിവയുടെ ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡ്വെയ്ന്‍ ബ്രാവോയെ എങ്ങനെ തൊപ്പി വെയ്ക്കണമെന്ന് പഠിപ്പിക്കുന്നതും, ഇമ്രാന്‍ താഹിറിന് ട്രോഫി നല്‍കുന്നതും എല്ലാം സിവ തന്നെ. ധോണിക്കൊപ്പം നിന്ന് കുറുമ്ബുകള്‍ കാട്ടുന്ന സിവയുടെ വീഡിയോ നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് റെയ്നയ്ക്ക് കവിളില്‍ ഉമ്മ നല്‍കുന്ന സിവയുടെ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.


Related News