Loading ...

Home sports

ഐലീഗ് ക്ലബുകളുമായുള്ള ചര്‍ച്ച ഇപ്പോള്‍ നടത്താന്‍ ആവില്ല എന്ന് പ്രഫുല്‍ പട്ടേല്‍

ഇന്ത്യന്‍ ഫുട്ബോളിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ ഐലീഗ് ക്ലബുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന എ ഐ എഫ് എഫിന്റെ ഉറപ്പ് അടുത്ത കാലത്ത് ഒന്നും നടന്നേക്കില്ല. ഏപ്രില്‍ 10നും 15നും ഇടയില്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു നേരത്തെ എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ ചര്‍ച്ച ഇപ്പോള്‍ നടത്താന്‍ പറ്റില്ല എന്നും പിന്നീട് നോക്കാം എന്നും ആണ് പ്രഫുല്‍ പട്ടേലിന്റെ പുതിയ നിലപാട്. തിരഞ്ഞെടുപ്പ് കാര്യങ്ങളുമായി താന്‍ തിരക്കിലാണെന്നും പ്രഫുല്‍ പട്ടേല്‍ പറയുന്നു. നേരത്തെ സൂപ്പര്‍ കപ്പില്‍ ഐ ലീഗ് ക്ലബുകള്‍ കളിക്കാതിരുന്നതോടെ ആയിരുന്നു പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. അന്ന് പ്രഫുല്‍ പട്ടേലിന്റെ നിലപാടിനെ ഐലീഗ് ക്ലബുകള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ചതിനാല്‍ ഇനി സൂപ്പര്‍ കപ്പില്‍ പങ്കെടുക്കണമെന്ന് അന്ന് അദ്ദേഹം ഐലീഗ് ക്ലബുകളോട് ആവശ്യപ്പെട്ടിരുന്നു. അതിനി ബഹുഭൂരിഭാഗം ക്ലബുകളും തയ്യാറായിരുന്നില്ല. ഇതില്‍ എ ഐ എഫ് എഫ് അവരുടെ അതൃപ്തി അറിയിച്ചിരുന്നു. ക്ലബുകള്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്നും എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഇനി ഐ ലീഗ് ക്ലബുകളുമായുള്ള ചര്‍ച്ച നടക്കുമോ എന്ന് ഉറപ്പില്ലാതെ ആയതോടെ ഇന്ത്യന്‍ ഫുട്ബോളിലെ പ്രതിസന്ധി ഇനിയും തുടരുമെന്ന് ഉറപ്പായി.

Related News