Loading ...

Home sports

സ്പിന്നര്‍മാര്‍ നിറഞ്ഞാടിയിട്ടും ആര്‍സിബിക്ക് നിരാശ മാത്രം..!

സ്പിന്നര്‍മാര്‍ നിറഞ്ഞാടിയിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോല്‍വി തന്നെ. മുംബൈ ഇന്ത്യന്‍സിനെതിരെ 5 വിക്കറ്റ് തോല്‍വിയാണ് വാംഖഡെയില്‍ ആര്‍സിബി വഴങ്ങിയത്. സ്ലോഗ് ഓവറുകളില്‍ തകര്‍ത്തടിച്ച ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഇന്നിംഗ്സാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ഒരോവര്‍ ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ വിജയം. പാണ്ഡ്യ 37 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 40 റന്‍സെടുത്ത ക്വിന്‍്റണ്‍ ഡികോക്കും മറ്റ് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍ എന്നിവരും മുംബൈക്ക് വേണ്ടി തിളങ്ങി. രണ്ട് വിക്കറ്റ് വീതമെടുത്ത യുസ്‌വേന്ദ്ര ചഹാലും മൊയീന്‍ അലിയുമാണ് ആര്‍സിബിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്.

Related News