Loading ...

Home special dish

ബീറ്റ്‌റൂട്ട് ഇടിയപ്പം ഉണ്ടാക്കിയാലോ? കാണാന്‍ ഭംഗിയുള്ളതുപോലെ ഇവന് ആള് കേമനാണ്

ഇഡിയപ്പം എന്ന് കേള്‍ക്കുമ്ബോള്‍ അരിപൊടി കൊണ്ടുണ്ടാക്കുന്ന വെള്ള നിറമുള്ള പലഹാരമാണ്. നൂലുപോലുള്ള ഈ പലഹാരത്തോടെ എല്ലാവര്‍ക്കും പ്രിയമാണ്. എന്നാല്‍, ഇതിന്റെ നിറം ഒന്ന് മാറ്റി നോക്കിയാലോ? ഇന്നിവിടെ ബിറ്റ്‌റൂട്ട് ഇഡിയപ്പമാണ് തയ്യാറാക്കുന്നത്.



വേണ്ട ചേരുവകള്‍ അരിപൊടി- ഒന്നര കപ്പ്
ബീറ്റ്‌റൂട്ട് - 1
ഉപ്പ് -ആവശ്യത്തിന്
കോകോനട്ട് പൗഡര്‍-രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ് - ഒരു ടേബിള്‍സ്പൂണ്‍
തിളച്ച വെള്ളം - ആവശ്യത്തിന്



തയ്യാറാക്കുന്ന വിധം. ആദ്യം ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് മിക്‌സിയില്‍ നന്നായി അരച്ചെടുക്കണം. അരിപ്പയില്‍ അരിച്ച്‌ ചാറ് എടുക്കാം. അത് വെള്ളവും ആയി ചേര്‍ത്ത് തിളപ്പിക്കാം. ഇനി വെള്ളം ഒഴികയുള്ള എല്ലാ ചേരുവകളും നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം. അവസാനം തിളച്ച വെള്ളവും ഒഴിച്ച്‌ ഇടിയപ്പത്തിന്റെ പരുവത്തില്‍ മാവ് ഉണ്ടാക്കിയെടുക്കാം. ഇനി നാഴി ഉപയോഗിച്ച്‌ ഇടിയപ്പം ഉണ്ടാക്കാം. ഇടിയപ്പ തട്ടില്‍ ആദ്യം തേങ്ങാപ്പീര ഇടാം. മുകളില്‍ വേണം മാവ് ചുറ്റിച്ച്‌ ഇടാന്‍. രുചികരമായ ബീറ്റ്‌റൂട്ട് ഇടിയപ്പം തയ്യാറായി..

Related News