Loading ...

Home sports

ഈ താരത്തെ മാറ്റിയാല്‍ രാജസ്ഥാന്‍ രക്ഷപെടും ; ആഞ്ഞടിച്ച്‌ ആരാധകര്‍

പന്ത്രണ്ടാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ദയനീയ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്റേത്. ഇത് വരെ കളിച്ച എട്ടില്‍ ആറെണ്ണത്തിലും പരാജയം നേരിട്ട രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ്. ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന പോരാട്ടത്തില്‍ 12 റണ്‍സിന്റെ പരാജയമായിരുന്നു രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 183 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ വിജയവഴിയില്‍ നിന്നാണ് പരാജയത്തിലേക്ക് വീണത്. അതിന് ഏറ്റവും വലിയ കാരണക്കാരിലൊരാള്‍ നായകന്‍ അജിങ്ക്യ രഹാനെ തന്നെയാണ്. സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ നാലാമനായാണ് രഹാനെ ക്രീസിലെത്തിയത്. 50 പന്തില്‍ 86 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെയായിരുന്നു ബിഗ് ഹിറ്ററായ ആഷ്ടണ്‍ ടേണറിന് മുന്നേ രഹാനെ ബാറ്റ് ചെയ്യാനെത്തിയത്. രാജസ്ഥാന്റെ വീഴ്ച അവിടെ തുടങ്ങി. മെല്ലെപ്പോക്ക് ബാറ്റിംഗ് തുടര്‍ന്ന രഹാനെ റിക്വയേഡ് റണ്‍ റേറ്റ് ഉയര്‍ത്തിക്കൊണ്ടിരുന്നു. ഈ സമ്മര്‍ദത്തില്‍ രഹാനെയ്ക്കൊപ്പമുണ്ടായിരുന്ന സഹതാരങ്ങള്‍ കൂറ്റന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുകയും, വിക്കറ്റ് നഷ്ടമാവുകയും ചെയ്തു‌.‌വലിയ അടികള്‍ക്ക് കെല്‍പ്പുള്ള ടേണറിന് മുന്നേ രഹാനെ ബാറ്റിങിനെത്തിയത് ആരാധകരെ തെല്ലൊന്നുമല്ല രോഷം കൊള്ളിച്ചത്. കളിയില്‍ 21 പന്തില്‍ വെറും 27 റണ്‍സ് അടിച്ച രഹാനെയ്ക്ക് ഒരു ബൗണ്ടറി മാത്രമാണ് സമ്മര്‍ദ്ദത്തിനിടയില്‍ നേടാനായത്. ഒരിക്കല്‍ക്കൂടി രഹാനെ ദയനീയ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. രഹാനെയെ പുറത്താക്കിയാല്‍ രാജസ്ഥാന്റെ പകുതി പ്രശ്നങ്ങള്‍ തീരുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. രാജസ്ഥാന്റെ ഇത് വരെയുള്ള പ്രകടനങ്ങളും അത് തെളിയിക്കുന്നു‌.

Related News