Loading ...

Home sports

പ്ലേ ഓഫ് സാധ്യത സജീവം! അശ്വിന് കീഴില്‍ പഞ്ചാബിന് അഞ്ചാം ജയം; മധ്യനിരയുടെ ചതിയില്‍ രാജസ്ഥാന് 12 റണ്‍സ് തോല്‍വി

ജയ്പൂര്‍: ഐപിഎല്‍ 2019ല്‍ അഞ്ചാം ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിന് തറപറ്റിച്ചാണ് പഞ്ചാബ് വിജയം കൊയ്തത്. 183 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പഞ്ചാബിനെതിരെ തുടക്കം ഗംഭീരമായെങ്കിലും, മധ്യനിരയാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന നിലയില്‍ നിന്ന് രാജസ്ഥാന്‍ പിന്നീട് പോരാട്ടം 170 ല്‍ അവസാനിപ്പിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ തൃപാദിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 23 റണ്‍സ് നേടിയ ബട്ട്‌ലറും 27 റണ്‍സ് നേടിയ സഞ്ജു വി സാംസണും 26 റണ്‍സ് നേടിയ നായകന്‍ രഹാനെയും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് തുലച്ച്‌ തോല്‍വി ഉറപ്പിച്ചു. അവസാന ഓവറുകളില്‍ പതിനൊന്ന് പന്തില്‍ 31 റണ്‍സ് അടിച്ചെടുത്ത് സ്റ്റുവര്‍ട്ട് ബിന്നി പൊരുതാന്‍ ശ്രമിച്ചെങ്കിലും ജയം മാറി നിന്നു. പഞ്ചാബിനായി അര്‍ഷദ്വീപ് സിംഗ്, ആര്‍ ആശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. അര്‍ധസെഞ്ചുറി നേടിയെങ്കിലും 47 പന്തിലാണ് കെ എല്‍ രാഹുല്‍ 52 റണ്‍സെടുത്തത്.

Related News