Loading ...

Home youth

ആത്മീയ വിശുദ്ധിയുടെ ഉണര്‍വ്വ് പകര്‍ന്ന് യൂത്ത് ഇന്ത്യ - യൂത്ത് സമ്മിറ്റ് .

റിയാദ്: ആരോഗ്യവും സമ്ബത്തും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധരായവര്‍ക്ക് മാത്രമെ സ്വര്‍ഗ്ഗം എന്ന ജീവിത ലക്ഷ്യത്തില്‍ എത്തിചേരാന്‍ സാധിക്കുകയുള്ളൂ വെന്ന് എസ്. ഐ.ഓ മുന്‍ അഖിലേന്ദ്യാ പ്രസിഡണ്ട് നഹാസ് മാള പറഞ്ഞു സൃഷ്ടാവിന്റെ അടുക്കല്‍ സ്ഥാനിയരെ തിരഞ്ഞെടുക്കുന്നതിനു നാഥന്‍ ഭൗതിക ലോകത്ത് ഉപാധികള്‍ വെച്ചിരിക്കുന്നു. നഹാസ് മാള യൂത്ത് സമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് സംസാരി ക്കുന്നു. തന്റെ ചുറ്റിലുമുള്ള , ജീവജാലങ്ങളോടും, പ്രകൃതിയോടുമുള്ള സ്നേഹത്തിന്റെയും, കരുണയുടേയും സമഭാവനയുടെതുമായ ജീവിത ശൈലി പരിശീലിക്കുകയും, പ്രവര്‍ത്തി ക്കുകയും ചെയ്യുക എന്നതാണ് ഈയൊരു ലക്ഷ്യം നേടുന്നതിനുള്ള സൂത്രവാക്യം ബത്‌ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ 'സ്വര്‍ഗം തേടുന്ന യുവത്വം' എന്ന ക്യാമ്ബയിന്റെ ഭാഗമായി യൂത്ത് ഇന്ത്യ നടത്തിയ യൂത്ത് സമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദെഹം



യൂത്ത് ഇന്ത്യ രക്ഷാധികാരി പി.പി. അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി പരിപാടി ഉല്‍ഘാടനം ചെയ്തു. ക്ലസ്റ്റര്‍ പ്രസിഡന്‍റ് തൗഫീഖ് റഹ്മാന്‍ അധ്യക്ഷനായിരുന്നു.ഫോക്കസ് റിയാദ് സി.ഇ.ഒ ഫഹദ് ഷിയാസ് ആശംസ അര്‍പ്പിച്ച്‌ സംസാരിച്ചു.കിങ് സൗദ് യൂണി വേഴ്സി റ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഐമന്‍ സഈ ദിന് മൊമന്റൊ നല്‍കി ആദരിച്ചു. ഷസ ഗാനം ആലപിച്ചു.ക്ലസ്റ്റര്‍ സെക്രട്ടറി ലബീബ് മാറഞ്ചേരി സ്വാഗതവും അയ്മന്‍ നന്ദിയും പറഞ്ഞു.

Related News