Loading ...

Home sports

ഐപിഎല്ലിലെ കോലിയാവില്ല, ലോകകപ്പില്‍!! ജാഗത്രൈ... കിവീസ് പേസറുടെ മുന്നറിയിപ്പ്

ദില്ലി: ഐപിഎല്ലില്‍ സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തപ്പിത്തടയുകയാണെങ്കിലും ലോകകപ്പില്‍ മറ്റൊരു കോലിയെയാണ് കാണാന്‍ സാധിക്കുകയെന്ന് ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സൂപ്പര്‍ താരമെന്നാണ് കോലിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിക്കാനെത്തിയപ്പോഴാണ്‌ഇന്ത്യന്‍ നായകനെ ലോക്കി പുകഴ്ത്തിയത്. ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി കളിക്കുന്നതുപോലെയല്ല കോലി ഇന്ത്യക്കായി കളിക്കുക. ഐപിഎല്ലില്‍ എന്തു തന്നെ സംഭവിച്ചാലും വിഷയമല്ല. ന്യൂസിലാന്‍ഡ് ടീം ലോകകപ്പില്‍ ഏറ്റവുമധികം ഭയപ്പെടുന്നത് കോലിയെ ആണെന്നും ലോക്കി വെളിപ്പെടുത്തി. ഐപിഎല്ലില്‍ പ്രതീക്ഷിച്ചു പോലെയുള്ള ജയങ്ങള്‍ നേടാന്‍ കോലിക്കായിട്ടില്ല. എന്നാല്‍ അതുകൊണ്ട് ലോകകപ്പില്‍ അദ്ദേഹത്തെ വില കുറച്ചു കാണരുത്. ലോകകപ്പ് മറ്റൊരു ടൂര്‍ണമെന്റാണ്. തികച്ചും വ്യത്യസ്തമായ ടീമും ഫോര്‍മാറ്റുമാണ് അവിടെയെന്നും ലോക്കി ചൂണ്ടികാട്ടി. ലോകകപ്പില്‍ ജൂണ്‍ 13നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും മുഖാമുഖം വരുന്നത്.

ഈ സീസണിലെ ഐപിഎല്ലില്‍ ദയനീയ പ്രകടനമാണ് കോലിക്കു കീഴില്‍ ആര്‍സിബി കാഴ്ചവയ്ക്കുന്നത്. കളിച്ച എട്ടു മല്‍സരങ്ങളില്‍ ഏഴിലും തോറ്റതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചിരുന്നു. ടീം പതറുകയാണെങ്കിലും കോലി മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 34.75 ശരാശരിയില്‍ 278 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. എന്നാല്‍ കോലിയുടെ ബാറ്റിങ് നിലവാരം പരിഗണിക്കുമ്ബോള്‍ ഇതു ശരാശരി പ്രകടനം മാത്രമാണ്.

Related News