Loading ...

Home cinema

ചുറ്റും രാജാക്കന്മാര്‍ പക്ഷേ 'ചക്രവര്‍ത്തി'ഒന്നേയുള്ളു; ലൂസിഫറിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സംവിധായകന്‍; 21 ദിവസത്തിനുള്ളില്‍ 150കോടി കൊയ്ത് മോഹന്‍ലാല്‍-പൃഥിരാജ് കോംബോ; വ്യാജ പ്രചരണങ്ങള്‍ക്കിടിയിലും നിറഞ്ഞോടുന്ന ചിത്രത്തിന് രണ്ടാം ഭാഗമെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പടയോട്ടം തുടരുകയാണ്. അതേസമയം ചിത്രം 150 കോടി രൂപയിലധികം കളക്ഷന്‍ നേടിയെന്നതാണ് പുതിയ വാര്‍ത്ത. 21 ദിവസത്തിനുള്ളിലാണ് ചിത്രം ഇത്രയും കളക്ഷന്‍ നേടിയത്. 150 കോടി നേടിയതിന്റ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്റര്‍ സംവിധായകന്‍ പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംവിധായകനും തിരക്കഥകൃത്തും അതിനുള്ള സൂചനങ്ങള്‍ നല്‍കിയിട്ടുണ്ട് ഇതിന്റെ ആവേശത്തിലാണ് ആരാധകര്‍. സ്റ്റീഫന്‍ നെടുമ്ബള്ളിയെന്ന രാഷ്ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. മഞ്ജു വാര്യരായിരുന്നു പ്രധാന സ്ത്രീകഥാപാത്രമായി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിവേക് ഒബ്‌റോയ് അടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ ആണ് ആദ്യമായി 100 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം.

Related News