Loading ...

Home sports

ഇന്ത്യ - ദക്ഷിണാഫ്രിക്ക മൽസരക്കാഴ്ചകൾ ഒരു തമാശയായിരുന്നു: ധോണി

ന്യൂഡൽഹി ∙ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മൽസരത്തിനിടയിൽ കാണികൾ കളിക്കളത്തിലേക്കു കുപ്പികൾ വലിച്ചെറിഞ്ഞത് തമാശയ്ക്കായിരുന്നുവെന്ന് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ആദ്യത്തെ കുറച്ചു കുപ്പികൾ മാത്രമാണ് രോഷത്തോടെ വലിച്ചെറിഞ്ഞത്. പിന്നീട് എറിഞ്ഞതെല്ലാം തമാശയ്ക്കായിരുന്നു. ഇത് വലിയ ഗൗരവത്തോടെ എടുക്കേണ്ട കാര്യമില്ല. മുൻപ് വിശാഖപട്ടണത്ത് വച്ച് നടന്ന മൽസരത്തിൽ ഇന്ത്യ വിജയിച്ചപ്പോഴും കാണികൾ കുപ്പികൾ കളിക്കളത്തിലേക്ക് വലിച്ചെറിഞ്ഞത് എനിക്കോർമയുണ്ട്. ആദ്യം ഒരെണ്ണത്തിൽ തുടങ്ങിയത് പിന്നീട് ഒരുപാടായി മാറി. പക്ഷേ അത് കാണികളുടെ ഒരു തമാശയായിരുന്നുവെന്നും ധോണി പറഞ്ഞു.ഇത്തരത്തിലുള്ള സംഭവങ്ങൾ കളിക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇന്നലെ മൽസരം കാണാനെത്തിയവരിൽ കുറച്ചുപേരാണ് കുപ്പികൾ വലിച്ചെറിഞ്ഞത്. കളിക്കാരുടെ സുരക്ഷയ്ക്ക് അവരെ ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്ക് മാറ്റുകയോ അതല്ല ഗ്രൗണ്ടിൽ നിന്നും മാറ്റുകയോ ആണ് നല്ലതെന്ന് അംപയറിന് തോന്നിയിരിക്കാം. ഇന്ത്യൻ ടീം നന്നായി കളിക്കാത്ത അവസരങ്ങളിൽ കാണികൾ പ്രതികരിക്കുന്നത് ഇത്തരത്തിലായിരിക്കുമെന്നും ധോണി പറഞ്ഞു.

Water-bottle
ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മൽസരത്തിനിടയിൽ കാണികൾ കളിക്കളത്തിലേക്കു വലിച്ചെറിഞ്ഞ കുപ്പികൾ
ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മൽസരത്തിനിടെയാണ് രോഷാകുലരായ കാണികൾ കളിക്കളത്തിലേക്ക് കുപ്പി വലിച്ചെറിഞ്ഞത്. രണ്ടു തവണ കുപ്പികൾ കളിക്കളത്തിലേക്കു വലിച്ചെറിഞ്ഞു. മൊത്തം ഒരു മണിക്കൂറോളം കളി തടസ്സപ്പെട്ടു. ഇന്നലത്തെ മൽസരത്തിൽ ആറു വിക്കറ്റിന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2–0ന് സ്വന്തമാക്കി.

Related News