Loading ...

Home sports

തകര്‍പ്പന്‍ ഇന്നിങ്സോടെ റിയാന്‍ പരാഗ്

ഹൈദരബാദ്‌: കൊല്‍ക്കത്തയ്ക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്സോടെ റിയാന്‍ പരാഗാണിപ്പോള്‍ ചര്‍ച്ചാ വിഷയം.അവസാന റൗണ്ടിലാണ് റിയാന്‍ പരാഗ് എന്ന അസംകാരനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുന്നത്. വലിയ പിടിവലിയുമൊന്നുമില്ലാതെ പരാഗിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത് 20 ലക്ഷത്തിന്. രാജസ്ഥാനായി നാല് മത്സരങ്ങളിലെ പരാഗിന് അവസരം ലഭിച്ചുള്ളൂ. അടുത്ത മത്സരത്തില്‍ തന്നെ ഒഴിവാക്കാന്‍ പാടില്ലെന്നതരത്തിലുള്ള പ്രകടനമാണ് ഓരോ മത്സരം കഴിയുംതോറും പരാഗ് നല്‍കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച പ്രകടനമാണ് ഇപ്പോള്‍ പരാഗിന്റെ കരിയറിലെ വഴിത്തിരിവ്. 31 പന്തില്‍ 47 റണ്‍സാണ് പരാഗ് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ. കന്നി അര്‍ദ്ധ സെഞ്ച്വറിയിലേക്ക് കുതിച്ച പരാഗ് ഹിറ്റ് വിക്കറ്റിലൂടെയാണ് പുറത്തായത്. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പരാഗ്.

ഒരെ സമയം പരീക്ഷയും പരിശീലനവും കൊണ്ട് നടന്നവന്‍. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ക്യാമ്ബിലുണ്ടായിരുന്നപ്പോള്‍ നാട്ടിലേക്ക് പോയി പരീക്ഷ എഴുതുകയും തിരിച്ചെത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂരിന്റെ പ്രയാസ് റായ് ബര്‍മന്‍ എന്ന താരവും ഒരുപോലെ പരീക്ഷയും കളിയും കൊണ്ടുപോയിട്ടുണ്ട്. 2018 അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടറായിരുന്നു പരാഗ്. പിന്നാലെ കഴിഞ്ഞ സീസണ്‍ രഞ്ജിയിലും മുഷ്താറഖ് അലി ട്രോഫി ടി20യിലും മിന്നുന്ന ഫോമുമായാണ് ഐ.പി.എല്‍ ലേലത്തിനെത്തിയത്.

Related News