Loading ...

Home Europe

ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദിയാഘോഷം by ജോസ് കുമ്പിളുവേലിൽ

ബോൺ∙ മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായിരുന്ന കാലം ചെയ്ത ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ‘ജന്മശതാബ്ദിയാഘോഷം‘ ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ബോണിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയത്തിൽ (Kiefernweg 22, 53127 Bonn) ആഘോഷിയ്ക്കുന്നു.ഒക്ടോബർ 10 ന് രാവിലെ 10 മണിയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനും, യൂറോപ്പിലെയും കാനഡയിലെയും മലങ്കങ്കര കത്തോലിക്കരുടെ അപ്പസ്തോലിക് വിസിറ്ററുമായ ഡോ.തോമസ് മാർ യൗസേബിയോസ് തിരുമേനി സെമിനാർ ഉദ്ഘാടനം ചെയ്ത് നയിക്കും. പ്രസ്തുത സെമിനാറിൽ ‘ജർമനിയിലെ മലങ്കര സമൂഹത്തിന്റെ ഉറവിടവും ഗ്രിഗോറിയോസ് തിരുമേനിയുടെ സംഭാവനകൾ‘ എന്ന വിഷയത്തെ ആസ്പദമാക്കി ജർമനിയിൽ ആദ്യകാലത്തു കുടിയേറിയ മലങ്കര കത്തോലിക്കരിൽ ഒരാളായ ഐസക് പുലിപ്ര(ഫ്രാങ്ക്ഫുർട്ട്) പ്രബന്ധം അവതരിപ്പിച്ച് സംസാരിയ്ക്കും.ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ സമൂഹബലിയും അനുസ്മരണ സമ്മേളനവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.പാസ്റ്ററൽ കൗൺസിലിനുവേണ്ടി ബോൺ യൂണിറ്റ് സംഘടിപ്പിയ്ക്കുന്ന പരിപാടികളിലേയ്ക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു.

വിവരങ്ങൾക്ക്: Fr. Santhosh Thomas (Seelsorger der Syro Malankaren in Deutschland) 069 95196592 / 0176 80383083 Varghese Karnasseril (Secretary, Bonn Mission Unit) 02233 45668 Joseph Ponmelil(Vice President, Pastoral Council) 06192 961977 Mathew Varghese(Treasurer, Bonn Mission Unit ) 0228-643455.

Related News