Loading ...

Home Business

മാസാവസാനം സ്വര്‍ണ വില കുതിച്ചുയരുന്നു; തുടര്‍ച്ചയായ മൂന്നാം ദിനവും വില കൂടി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര സ്വര്‍ണ വിപണിയില്‍ വില കൂടുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 23,880 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച്‌ 2,985 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഏപ്രില്‍ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 23480 രൂപയാണ്. ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയും ഇത് തന്നെയാണ്. ഈ മാസത്തെ ഏറ്റവും കൂടിയ വില 23920 രൂപയാണ്. ഏപ്രില്‍ 9നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് പവന് 24520 രൂപയാണ്. മാര്‍ച്ച്‌ ഒന്നിനാണ് ഈ നിരക്കില്‍ വില്‍പ്പന നടന്നത്. മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ വില 23600 രൂപയാണ്.

Related News