Loading ...

Home Europe

സ്‌പെയിനില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്

സ്‌പെയിനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ സോഷ്യലിസ്റ്റ് മുഖമുള്ള പെഡ്രോ സാഞ്ചസിന്റെ പാര്‍ട്ടി വീണ്ടും അധികാരമേറാനുള്ള സാധ്യത തെളിഞ്ഞു. സോശ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് 123 സീറ്റുകള്‍ ലഭിച്ചു. പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 ഉം സിറ്റിസണ്‍ പാര്‍ട്ടിക്ക് 57 ഉം യുനിഡാസ് പെഡെമോസ് പാര്‍ട്ടി ഉണ്ടാക്കിയ സഖ്യത്തിന് 42 ഉം സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. വോക്‌സ് പാര്‍ട്ടിക്ക് 24 സീറ്റുകളുണ്ട്. 350 അംഗ സഭയില്‍ സര്‍ക്കാരുണ്ടാക്കാന്‍ 176 സീറ്റിന്റെ ഭൂരിപക്ഷം വേണം. ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ പെട്രോ സാഞ്ചസിന് സര്‍ക്കാരുണ്ടാക്കാനായേക്കും. യുനിഡാസ് പെഡമോസ് പിന്തുണ യോടെ സര്‍ക്കാരുണ്ടാക്കാനാണ് സാധ്യത. സാഞ്ചസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിന് പിന്തുണ ലഭിക്കാതായതോടെയാണ് പുതിയ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഒരു പതിറ്റാണ്ടിലേറെയായി ഈ യൂറോപ്യന്‍ രാജ്യം സോഷ്യലിസ്റ്റ് പാതയിലാണ്.

Related News