Loading ...

Home special dish

മാമ്ബഴക്കാലമല്ലേ? മാമ്ബഴം ചേര്‍ത്ത് കിടിലന്‍ കുലുക്കി സര്‍ബത്ത് ഉണ്ടാക്കാം

വീട്ടിലും നാട്ടിലും വഴിയോരങ്ങളിലുമൊക്കെ മാമ്ബഴം നിറഞ്ഞുനില്‍ക്കുകയാണ്. മാമ്ബഴം കൊണ്ട് വ്യത്യസ്തമായി എന്തുണ്ടാക്കാമെന്ന് ചിന്തിക്കാം. മാമ്ബഴം ചേര്‍ത്ത് കിടിലന്‍ രുചിയില്‍ കുലുക്കി സര്‍ബത്ത് തയാറാക്കിയാലോ?



ചേരുവകള്‍ (ഒരു ഗ്ലാസ് ഉണ്ടാക്കുവാന്‍) മാങ്ങ - കാല്‍ ഭാഗം
ഇഞ്ചി -1/2 ഇഞ്ചി
പുതിന ഇല - 3എണ്ണം
പച്ച മുളക് -1
നാരങ്ങ നീര് -1/2 മുറി നാരങ്ങയുടെ
പഞ്ചസാരപ്പാനി - 2 ടേബിള്‍ സ്പൂണ്‍
സബ്ജ സീഡ്/ കസ്‌കസ് - 1 ടീസ്പൂണ്‍ 1/4 കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്
പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചത് - 1 ടീസ്പൂണ്‍ (നിര്‍ബന്ധമില്ല)
ഉപ്പ് -ഒരു നുള്ള്
ഐസ് ക്യൂബ്‌സ്
വെള്ളം ആവശ്യത്തിന്


തയ്യാറാക്കുന്നവിധം മാങ്ങയും ഇഞ്ചിയും പുതിനയിലയും ഒന്നിച്ച്‌ നന്നായി അരച്ചെടുക്കുക. ഒരു കോക്ക്‌ടെയ്ല്‍ ഷെയ്ക്കര്‍ അല്ലെങ്കില്‍ ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് അരച്ചുവെച്ച മിക്‌സ് ഇടുക. നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക അതിന്റെ തൊണ്ടും ഇതിലേക്ക് തന്നെ ഇടണം. ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത ശേഷം 5 മിനിറ്റ് നേരം ഷെയ്ക്ക് ചെയ്യുക.( ഗ്ലാസ് ആണ് എടുത്തത് എങ്കില്‍ അതിന്റെ മുകളില്‍ നന്നായിട്ട് ഫിക്‌സ് ചെയ്യുന്ന വേറൊരു ഗ്ലാസ് കൊണ്ട് അടച്ചശേഷം വേണം ഷേക്ക് ചെയ്യാന്‍. മാമ്ബഴം കുലുക്കി സര്‍ബത്ത് റെഡി

Related News