Loading ...

Home special dish

തനി നാടന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാം...

വേണ്ട ചേരുവകള്‍... ചെമ്മീന്‍ 400 ഗ്രാം
കാശ്മീരി മുളകുപൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 1 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
കുടമ്ബുളി രണ്ടെണ്ണം
ചെറിയ ഉള്ളി 1 കപ്പ്
തക്കാളി കുരു കളഞ്ഞ് ചെറുതായി നുറുക്കിയത്
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
തേങ്ങാക്കൊത്ത് രണ്ടു ടേബിള്‍സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 1/2 ടീസ്പൂണ്‍
മുളകുപൊടി 1 1/2 ടീസ്പൂണ്‍ (എരിവുള്ള മുളകുപൊടി 1/2 ടീസ്പൂണ്‍ എരിവില്ലാത്ത മുളകുപൊടി 1 ടീസ്പൂണ്‍)
മുളകുപൊടിയും പച്ചമുളകും എരിവിനനുസരിച്ചു മാറ്റം വരുത്തുക. മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി 1/4 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് 1/2 ടീസ്പൂണ്‍
ഉലുവ പൊടിച്ചത് 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം... കഴുകി വൃത്തിയാക്കിയ ചെമ്മീനും ഒന്നാമത്തെ ചേരുവകളും കൂടി നന്നായി കൂട്ടിത്തിരുമ്മി കുടമ്ബുളി ഇട്ട വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ ഒരു മുക്കാല്‍ വേവിക്കുക. ശേഷം റോസ്റ്റ് ചെയ്യാനുള്ള പാത്രം അടുപ്പില്‍ വച്ച്‌ ചൂടാകുമ്ബോള്‍ എണ്ണ ഒഴിച്ച്‌ പച്ചമുളക് കറിവേപ്പിലയും തേങ്ങാ കൊത്തും ഇട്ടു മൂത്തുവരുമ്ബോള്‍ അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് വഴന്നു വരുമ്ബോള്‍ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ചേര്‍ത്ത് വഴറ്റി കുരുമുളക് പൊടി ഒഴികെയുള്ള പൊടികള്‍ ചേര്‍ത്ത് മൂപ്പിക്കുക. തീ കുറച്ചു വച്ച്‌ പൊടികള്‍ മൂപ്പിക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വേവിക്കുക. തക്കാളി വെന്തുടഞ്ഞ് കഴിയുമ്ബോള്‍ അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ടു റോസ്റ്റ് ചെയ്തെടുക്കുക. തീ കുറച്ച്‌ പതിയെ റോസ്റ്റ് ചെയ്തെടുക്കുക. വാങ്ങുന്നതിനു മുന്നേ കുരുമുളക് പൊടി ചേര്‍ത്ത് ഒന്ന് കൂടി റോസ്റ്റ് ചെയ്യാം. രുചികരമായ ചെമ്മീന്‍ റോസ്റ്റ് തയ്യാറായി... തയ്യാറാക്കിയത്:
പ്രവീണ ആനന്ദ്
കൊച്ചി

Related News