Loading ...

Home sports

ഒരു സ്ഥാനം, നാല് ടീമുകള്‍ ; പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ.

ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്സിനെ പരാജയപ്പെടുത്തിയതോടെ മുംബൈ ഇന്ത്യന്‍സും ഈ സീസണ്‍ ഐപിഎല്ലിന്റെ പ്ലേ ഓഫിലെത്തി. നേരത്തെ ചെന്നൈ‌സൂപ്പര്‍ കിംഗ്സ്, ഡെല്‍ഹി ക്യാപിറ്റല്‍സ് ടീമുകളും പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചിരുന്നു. മുംബൈയും യോഗ്യത നേടിയതോടെ 4 പ്ലേ ഓഫ് സ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും ടീമുകളായി. ഇനി ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി നാല് ടീമുകളാണ് പോരാടുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ്‌ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന ടീമുകള്‍. ഇതില്‍ ഓരോ ടീമുകളുടേയും പ്ലേ ഓഫ് സാധ്യതകള്‍ താഴെ പറയും പ്രകാരമാണ്. 1) സണ്‍ റൈസേഴ്സ് ഹൈദരാബാദ് നിലവില്‍ 12 പോയിന്റുള്ള‌ ഹൈദരാബാദിന് അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിക്കുന്നതിനൊപ്പം, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ ഓരോ മത്സരം വീതം പരാജയപ്പെടുകയും വേണം. കൊല്‍ക്കത്തയോ, പഞ്ചാബോ രണ്ട് മത്സരവും ജയിച്ചാലും സണ്‍ റൈസേഴ്സിന്‌ സാധ്യതയുണ്ട്. ഇങ്ങനെ വരുമ്ബോള്‍ നെറ്റ് റണ്‍ റേറ്റാവും കാര്യങ്ങള്‍ തീരുമാനിക്കുക. അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോട് ചെറിയ മാര്‍ജിനില്‍ പരാജയപ്പെട്ടാലും ഹൈദരാബാദിന്‌ സാധ്യതയുണ്ട്. രാജസ്ഥാന്‍, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ഓരോ മത്സരങ്ങള്‍ വീതം പരാജയപ്പെടണമെന്ന് മാത്രം. ഇങ്ങനെ വരുമ്ബോളും നെറ്റ് റണ്‍ റേറ്റാവുംപ്ലേ ഓഫ് യോഗ്യതയില്‍ നിര്‍ണായകമാവുക. 2) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബിനും മുംബൈക്കുമെതിരായ മത്സരങ്ങള്‍വിജയിക്കുന്നതിനൊപ്പം, സണ്‍ റൈസേഴ്സ് അവസാന മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്താല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലെത്താം. കൊല്‍ക്കത്ത ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഹൈദരാബാദ് അവസാന മത്സരവും ജയിക്കുകയാണെങ്കില്‍ നെറ്റ് റണ്‍ റേറ്റ് പ്ലേ ഓഫ് യോഗ്യതയില്‍ നിര്‍ണായകമാവും. 3) കിംഗ്സ് ഇലവന്‍ പഞ്ചാബ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുന്നതിനൊപ്പം സണ്‍ റൈസേഴ്സ് അവസാന മത്സരം പരാജയപ്പെടുകയും ചെയ്താല്‍ പഞ്ചാബിന് പ്ലേ ഓഫിലെത്താം. 4) രാജസ്ഥാന്‍ റോയല്‍സ് അവസാന മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തുന്നതിനൊപ്പം, ഹൈദരാബാദ് അവരുടെ അവസാന മത്സരത്തിലും, പഞ്ചാബ്, കൊല്‍ക്കത്ത എന്നീ ടീമുകള്‍ഏതെങ്കിലുമൊരു മത്സരത്തിലും പരാജയപ്പെടുകയും ചെയ്താല്‍ രാജസ്ഥാന് 13 പോയിന്റോടെ പ്ലേ ഓഫിലെത്താം.

Related News