Loading ...

Home special dish

അടിപൊളി എഗ്ഗ്​ ചില്ലി തയ്യാറാക്കാം

വേണ്ട ചേരുവകള്‍... മുട്ട പുഴുങ്ങിയത് 4 എണ്ണം മാവ് തയ്യാറാക്കാന്‍ : മൈദാ രണ്ട് ടേബിള്‍സ്പൂണ്‍
കോണ്‍ ഫ്ലോര്‍ ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മുളക് പൊടി അര ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് അര ടീസ്പൂണ്‍
സോയ സോസ് അര ടീസ്പൂണ്‍
എല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കാം. വെള്ളവും ചേര്‍ക്കാം. ഒത്തിരി അയഞ്ഞ് പോകരുത്. എള്ളെണ്ണ ആവശ്യത്തിന്
ഇഞ്ചി അര ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അര ടേബിള്‍സ്പൂണ്‍
സവാള ഒരണ്ണം
ക്യാപ്സിക്കം ഒരണ്ണം
വിനാഗിരി കാല്‍ ടീസ്പൂണ്‍
പച്ചമുളക് രണ്ടെണ്ണം
സോയ സോസ് അര ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് ഒരു ടേബിള്‍സ്പൂണ്‍
മുട്ട പുഴുങ്ങിയത് നാലായി മുറിക്കണം. ഇനി അത് മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കണം. ഇനി ഒരു പാനില്‍ എള്ളെണ്ണ ചുടാക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ഇനി സവാള ചെറുതായി അരിഞ്ഞത് ചേര്‍ക്കാം. നന്നായി വഴറ്റുക , പച്ചമുളകും ചേര്‍ക്കാം. ഇനി സോസുകളും വിനാഗിരിയും ചേര്‍ക്കാം. അര കപ്പ് വെള്ളം ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോറില്‍ കലക്കി ചേര്‍ക്കാം. കുറുകി തുടങ്ങിയാല്‍ മുട്ട ചേര്‍ക്കാം. മുട്ട ഉടയാതെ ഇളക്കി യോജിപ്പിച്ചെടുക്കാം. രുചികരമായ എ​ഗ് ചില്ലി തയ്യാറായി...

Related News