Loading ...

Home special dish

സ്വാദിഷ്ടമായ മട്ടന്‍ പുലാവ് ആയാലോ?

മട്ടന്‍ ബിരിയാണിയെക്കാള്‍ സ്വാദിഷ്ടമായ മട്ടന്‍ പുലാവ് കഴിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന വിഭവമാണിത്. മട്ടന്‍ ഇഷ്ടപ്പെടുന്നവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.


ചേരുവകള്‍ മട്ടന്‍ - ഒന്നര കിലോ
ബസ്മതി അരി 5 കപ്പ്
വെള്ളം - 10 കപ്പ്
മല്ലിപ്പൊടി - മൂന്ന് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഗരം മസാലപ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തൈര് - 4 ടേബിള്‍സ്പൂണ്‍
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് - മൂന്ന്
പച്ചമുളക് അരിഞ്ഞത് - 4
ഇഞ്ച് വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
ഏലയ്ക്ക നാല്
ബേ ലീവ്‌സ്
ഗ്രാമ്ബൂ - 5
പട്ട -രണ്ടു ചെറിയ കഷ്ണം
ജാതിക്ക -1
ജാതിപത്രി -2 കഷണം
സ്റ്റാര്‍ അനിസ് 1
സജീരകം -അര ടീസ്പൂണ്‍
മല്ലിയില,പുതിനയില


തയ്യാറാക്കുന്ന വിധം ആദ്യം ബസ്മതി റൈസ് അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഒന്നരക്കിലോ മട്ടന്‍ കഴുകി വെള്ളം കളഞ്ഞ് എടുക്കുക. പുലാവ് തയാറാക്കാനുള്ള പാത്രം സ്റ്റൗവില്‍ വെച്ച്‌ ചൂടായാല്‍ ഇതിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തു വഴറ്റുക. നന്നായി വഴന്നു വരാന്‍ ആവശ്യത്തിനുള്ള ഉപ്പ് ആദ്യം ചേര്‍ക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും മീറ്റ് മസാല പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് കരിയാതെ റോസ്റ്റ് ചെയ്തു ഇതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ക്കുക.

കഴുകി വച്ചിരിക്കുന്ന മട്ടന്‍ കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. മുക്കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് ഒന്നുകൂടെ മിക്‌സ് ആക്കി മീഡിയം ഫ്‌ലെയിം വെച്ച്‌ മട്ടണ്‍ വേവിക്കുക. മട്ടന്‍ വെന്ത ശേഷം ഇതിലേക്ക് 10 കപ്പ് വെള്ളം തിളപ്പിച്ച്‌ ഒഴിക്കുക. അരിയുടെ ഇരട്ടി വെള്ളം. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരിയും ഒപ്പം പട്ട, ഗ്രാമ്ബു, ഏലയ് , സജീരകം, ബേ ലീവ്‌സ്, ജാതിക്ക, ജാതിപത്രി, പുതിനയില, മല്ലിയില എന്നിവ ചേര്‍ക്കുക. ഈ സമയത്ത് ഉപ്പു കുറവുണ്ടെങ്കില്‍ ഉപ്പു ചേര്‍ക്കുക. ലോ ഫ്‌ലെയിം വെച്ച്‌ വേവിക്കുക. സ്വാദിഷ്ടമായ മട്ടണ്‍ പുലാവ് റെഡി.

Related News