Loading ...

Home sports

സെരിടണ്‍ ഫെര്‍ണാണ്ടസ് എഫ് സി ഗോവയില്‍ തുടരും

ഗോവയുടെ താരം സെരിടണ്‍ ബെന്നി ഫെര്‍ണാണ്ടസ് എഫ് സി ഗോവയ്ക്ക് ഒപ്പം തന്നെ തുടരും. രണ്ട് സീസണ്‍ മുമ്ബ് ഡ്രാഫ്റ്റിലൂടെ എഫ് സി ഗോവയില്‍ എത്തിയ സെരിടണ്‍ അന്ന് മുതല്‍ ഗോവയ്ക്കായി ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ദീര്‍ഘകാല കരാറിലാണ് സെരിടണ്‍ ഒപ്പുവെച്ചത്. ഈ പുതിയ കരാറോടെ 2022 വരെ സെരിടണ്‍ എഫ് സി ഗോവയില്‍ തുടരും എന്ന് ഉറപ്പായി. അവസാന രണ്ട് സീസണുകളിലായി ഗോവന്‍ ഡിഫന്‍സില്‍ 40 മത്സരങ്ങള്‍ സെരിടണ്‍ കളിച്ചിട്ടുണ്ട്. മൂന്ന് അസിസ്റ്റുകളും സെരിടണ്‍ സ്വന്തമാക്കി. മുമ്ബ് ഗോവന്‍ ക്ലബായ സ്പോര്‍ട്ടിങ്ങ് ഗോവയുടെ താരമായിരുന്നു സെരിടണ്‍. ചര്‍ച്ചില്‍ ബ്രദേഴ്സിന് വേണ്ടിയും സെരിടണ്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

Related News