Loading ...

Home sports

ഡാനി വെല്‍ബെക്ക് ആഴ്സണല്‍ വിടും

ഇംഗ്ലീഷ് ഫോര്‍വേഡ് ഡാനി വെല്‍ബെക്ക് ആഴ്സണല്‍ വിടുമെന്ന് അറിയിച്ചു. ഈ മാസത്തോടെ ആഴ്സണലുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി വെല്‍ബെക്ക് മാറും. വെല്‍ബെക്കിന് പുതിയ കരാര്‍ നല്‍കണ്ട എന്നാണ് ആഴ്സണലിന്റെ തീരുമാനം. പ്രീമിയര്‍ ലീഗില്‍ തന്നെ ഏതെങ്കിലും ക്ലബില്‍ കളിക്കാന്‍ ആകും എന്നാണ് മുന്‍ ഇംഗ്ലീഷ് താരം കൂടിയായ വെല്‍ബക്ക് കരുതുന്നത്. 2014ല്‍ ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് വെല്‍ബെക്ക് ആഴ്സണലില്‍ എത്തിയത്. ഇതുവരെ ആഴ്സണലിനായി 126 മത്സരങ്ങള്‍ വെല്‍ബക്ക് കളിച്ചിട്ടുണ്ട്. 32 ഗോളുകള്‍ വെല്‍ബക് ടീമിനായി നേടി. നിരന്തരം ഏറ്റ പരിക്കുകള്‍ ആയിരുന്നു വെല്‍ബകിന് ആഴ്സണലില്‍ തിരിച്ചടി.
ആയത്. ഈ സീസണിലും പരിക്ക് കാരണം നിരവധി മത്സരങ്ങള്‍ വെല്‍ബകിന് നഷ്ടമായിരുന്നു. മികച്ച ക്ലബുകള്‍ തന്നെ വെല്‍ബെകിനെ സ്വമന്തമാക്കും എന്നാണ് കരുതുന്നത്.

Related News