Loading ...

Home sports

ആ താരത്തെ ടീമിലെത്തിച്ചത് ടെസ്റ്റിലെ മിന്നും പ്രകടനം ; ഡെല്‍ഹി പരിശീലകന്റെ വെളിപ്പെടുത്തല്‍

സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതാണ് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയെ ഐപിഎല്‍ടീമായ ഡെല്‍ഹി ക്യാപിറ്റല്‍സിലെത്തിച്ചതെന്ന് ടീമിന്റെ സഹപരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന മൊഹമ്മദ് കൈഫ്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു കൈഫ് ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലില്‍ ഇതേ വരെ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാന്‍ കഴിയാതിരുന്ന ഇഷാന്ത് ശര്‍മ്മയെ ഇത്തവണ ലേലത്തില്‍ നിന്ന് സ്വന്തമാക്കണമെന്ന് ഡെല്‍ഹി നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതായും, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ അവരുടെ നാട്ടില്‍ നടത്തിയ പ്രകടനങ്ങള്‍ ഇഷാന്തിന്റെ മൂല്യം വര്‍ധിപ്പിച്ചെന്നും കൈഫ് അഭിപ്രായപ്പെടുന്നു. കൈഫിന്റെ വാക്കുകള്‍ ഇങ്ങനെ, " ഈ വര്‍ഷം ഡെല്‍ഹിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ഇഷാന്തിന് മികച്ച പങ്കുണ്ട്. ഇഷാന്തിന്റെ ക്രിക്കറ്റില്‍ പല ഇറക്കങ്ങളും കയറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം അസാമാന്യമാണ്. അത് കൊണ്ട് തന്നെ ഇഷാന്ത് ഇത്തവണ ടീമില്‍ വേണമെന്ന് ഡല്‍ഹി മാനേജ്മെന്റിന് നിര്‍ബന്ധമുണ്ടായിരുന്നു"കൈഫ് പറഞ്ഞു നിര്‍ത്തി.

Related News