Loading ...

Home Europe

മണ്ണില്‍ പുതഞ്ഞും വെള്ളത്തില്‍ മുങ്ങിയും മരത്തില്‍ തൂങ്ങിയും ശവശരീരങ്ങള്‍; ലോകത്തെ ആദ്യ 'ബോഡി ഫാം' ബ്രിട്ടണില്‍ തുറക്കും

ലണ്ടന്‍: ലോകത്തെ ആദ്യ' ബോഡി ഫാം' ബ്രിട്ടണില്‍ ഉടന്‍ ആരംഭിക്കും. ദുരൂഹമായ കൊലപാതകക്കേസുകള്‍ തെളിയിക്കുന്നതില്‍ സുപ്രധാന ചുവട് വയ്പ്പാവും ബോഡി ഫാമില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടുകള്‍ നല്‍കുകയെന്നാണ് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തുന്നത്. ഫോറന്‍സിക് രം​ഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ബോഡിഫാമിന്റെ വരവോടെ ഉണ്ടാകുമെന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരും കുറ്റാന്വേഷണ വിദ​ഗ്ധരും പറയുന്നത്.

മനുഷ്യന്റെ ഇടപടെല്‍ ഇല്ലാതെ മണ്ണിലും വെള്ളത്തിലും മരത്തിലും കിടക്കുന്ന ശവശരീരങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നാവും ബോഡി ഫാം പ്രധാനമായും പഠന വിധേയമാക്കുക. കൃത്രിമ സാഹചര്യങ്ങളില്‍ ശവശരീരങ്ങള്‍ എങ്ങനെയാണ് നശിക്കുന്നതെന്ന് അറിയുന്നതിനായി മഞ്ഞിലും മണ്ണിലും, മരത്തിലും വെള്ളത്തിലും മൃതദേഹങ്ങള്‍ നിക്ഷേപിക്കും. മരണശേഷം വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കായി വിട്ടുനല്‍കുന്ന ശരീരങ്ങളാണ് പഠനവിധേയമാക്കുന്നത്. ഇതോടെ വിവിധ സാഹചര്യങ്ങളില്‍ എങ്ങനെയാണ് കൊലപാതകം നടന്നതെന്നും അതിനായി പ്രതികള്‍ എന്തെല്ലാം മാര്‍​ഗങ്ങള്‍ സ്വീകരിച്ചുവെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ ചുരുളഴിയും.
മരണശേഷം ശവശരീരം വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കായി വിട്ടുനല്‍കുന്നതിന് ബ്രിട്ടണില്‍ സൗകര്യങ്ങളുണ്ട്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ തന്നെ സ്ഥലമാണ് ബോഡിഫാമിനായി വിട്ടുനല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ബോഡിഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. യുഎസിലും മറ്റും ശവകുടീരങ്ങളില്‍ ഫോറന്‍സിക് വിദ​ഗ്ധര്‍ക്ക് പഠനം നടത്താന്‍ അനുമതി നേരത്തേ മുതല്‍ നല്‍കിയിരുന്നു.

Related News