Loading ...

Home Europe

പെണ്‍കുട്ടിയാണെങ്കില്‍ ഇതുപോലെവേണം

ലണ്ടന്‍: തന്നെ ഉപദ്രവിക്കാനോ വഴക്കുപറയാനോ ശ്രമിക്കുന്നവരെ ആക്രമിക്കാന്‍ വളര്‍ത്തുപക്ഷിയെ പഠിപ്പിക്കുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.തന്റെ അനന്തിരവളാണ് വീഡിയോയില്‍ ഉള്ളതെന്ന് അവകാശപ്പെട്ട് ലോര്‍ഡ് ഫ്‌ളോക്കോ എന്ന യൂസര്‍ നെയിമിലുളള വ്യക്തിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.ഇവര്‍ എവിടത്തുകാരിയാണെന്ന് വ്യക്തമല്ല. താന്‍ ആരെ നോക്കി ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നോ അയാളെ ആക്രമിക്കാനാണ് പെണ്‍കുട്ടി തത്തയെ പഠിപ്പിക്കുന്നത്. പെണ്‍കുട്ടി ആവശ്യപ്പെടുന്നതുപോലെ തത്ത ചെയ്യുന്നുണ്ട്. ഒരാളുടെ മുഖത്തുനോക്കി പെണ്‍കുട്ടി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുമ്ബോള്‍ അയാളെ ആക്രമിക്കാന്‍ തത്ത പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞയാഴ്ച പുറത്തുന്ന വീഡിയോ ഇതിനകം 20.6 മില്യണ്‍ തവണ കണ്ടുകഴിഞ്ഞു.വീഡിയോ കണ്ടവരെല്ലാം പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായാല്‍ ഇതുപോലെ വേണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പെണ്‍കുട്ടി എവിടത്തുകാരിയാണെന്ന് അറിയാനുള്ള ശ്രമവും ചിലര്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ വിജയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

Related News