Loading ...

Home Business

പവന്‍ വിലയില്‍ 80 രൂപയുടെ വര്‍ദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ചു. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2955 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 23,640 രൂപയാണ് നിരക്ക്. മെയ് മൂന്നിന് ഗ്രാമിന് 2935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1282.96 ഡോളറാണ് ഇന്നത്തെ നിരക്ക്. 0.3 ശതമാനം വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. അവധി വ്യാപാരത്തിലും വില മുന്നേറ്റം പ്രകടമായിരുന്നു. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധത്തില്‍ വന്നിരിക്കുന്ന വിള്ളലാണ് സ്വര്‍ണത്തിന്റെ വില മുന്നേറ്റത്തിന് കാരണമായിരിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. 20,000 കോടി ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ, അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ചൈന ആലോചിക്കുന്നതായുള്ള വാര്‍ത്തകളും സാമ്ബത്തികലോകത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ സ്വര്‍ണ ത്തന്റെ ഡിമാന്റില്‍ ഉണ്ടായ വര്‍ധനവും വിലമുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. അക്ഷയ ത്രിതീയ സീസണ്‍ മൂലം ഇന്ത്യന്‍ വിപണയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടുതലാണ്.

Related News