Loading ...

Home special dish

കൊതിയൂറും നോമ്ബ് തുറ വിഭവങ്ങള്‍

നോമ്ബ് തുറയില്‍ വ്യത്യസ്ത ആഹാര വിഭവങ്ങള്‍ ഉണ്ടാക്കേണ്ട തിരക്കിലായിരിക്കും മിക്ക ആളുകളും.ഇന്ന് നമുക്ക് കിബെ എന്ന ലെബനന്‍ വിഭവം തയ്യാറാക്കാം കിബെ (ലബനാന്‍)

  • ചേരുവകള്‍
  • ഷെല്‍ തയ്യാറാക്കാന്‍
  • ആട്ടിറച്ചി-100 ഗ്രാം
  • നുറുക്ക് ഗോതമ്ബ് -60 ഗ്രാം
  • ഫില്ലിങ് തയ്യാറാക്കാന്‍
  • ആട്ടിറച്ചി-100 ഗ്രാം
  • സവാള-ക്വാര്‍്ട്ടര്‍(നുറുക്കിയത്)
  • വെളുത്തുള്ളി-ഒരു അല്ലി നുറുക്കിയത്
  • കറുവപട്ട പൗഡര്‍-ഒരു നുള്ള്
  • മല്ലിയില/പാഴ്സലി-ഒരു ടേബിള്‍ സ്പൂണ്‍(നുറുക്കിയത്)
  • പൈന്‍നട്ട്(ഓപ്ഷനല്‍)-10 എണ്ണം
തയ്യാറാക്കുന്ന വിധം ഷെല്‍ തയ്യാറാക്കുന്നതിന് വെള്ളത്തില്‍ കുതിര്‍ത്തെതുത്ത നുറുക്ക് ഗോതമ്ബും മിന്‍സ് ചെയ്ത ഇറച്ചിയും ചേര്‍ത്ത് മിക്സ് തയ്യാറാക്കുക.ഫില്ലിങ് ചേരുവകളില്‍ സവാള, വെളുത്തുള്ളി എന്നിവ വഴറ്റിയതിലേക്ക് നുറുക്കിയ ഇറച്ചിയും മല്ലിയില/പാഴ്സലി ഇട്ട് വറ്റിയെടുക്കുക. കറുവപ്പട്ട പൗഡര്‍, ഉപ്പ്, കുരുമുളക് എന്നിവ കൂടി ഇതിലേക്ക മിക്സ് ചെയ്യാം.ഷെല്‍ തയ്യാറാക്കുന്നതിന് ഒരുക്കിവച്ച മാവ് ചെറു ഉരുളകളാക്കുക. ഇതില്‍ വിരല്‍ ഉപയോഗിച്ച്‌ ദ്വാരമുണ്ടാക്കി ഫില്ലിങ് ചേരുവകള്‍ നിറച്ച്‌ അടച്ച്‌ എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കാം

Related News