Loading ...

Home Business

ബ്രേക്ക് സിസ്റ്റത്തില്‍ തകരാര്‍; റോയല്‍ എന്‍ഫീല്‍ഡ് 7000 ബുള്ളറ്റുകള്‍ തിരികെ വിളിച്ചു

ദില്ലി: ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാറുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡ് 7000 ബൈക്കുകള്‍ തിരികെ വിളിച്ചു. ബുള്ളറ്റ്, ബുള്ളറ്റ് എലക്‌ട്ര എന്നീ മോഡലുകളാണ് തകരാര്‍ പരിഹരിക്കുന്നതിനായി തിരികെ വിളിച്ചത്. ഈ വര്‍ഷം മാര്‍ച്ച്‌ 20നും ഏപ്രില്‍ 30നും ഇടയില്‍ നിര്‍മിച്ചിട്ടുള്ള മൂന്ന് വേരിയന്റുകളിലുള്ള ബൈക്കുകളുടെ ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുകള്‍ക്കാണ് തകരാര്‍ സംഭവിച്ചിട്ടുള്ളതെന്ന് കമ്ബനി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപറിനെയും ബന്ധിപ്പിച്ചുനിര്‍ത്തുന്ന ബോള്‍ട്ടാണ് ബ്രേക്ക് കാലിപര്‍ ബോള്‍ട്ട്. ബൈക്കുകളിലെ മൂന്ന് വേരിയന്റുകളായ ബുള്ളറ്റ് 500, ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് എന്നിവയ്ക്കാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുള്ളറ്റുകളുടെ സര്‍വീസിംഗ് അന്വേഷണത്തനിടയില്‍ ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന്റെ ടോര്‍ക്ക് ഗുണനിലവാരം പുലര്‍ത്തുന്നതല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവ തിരികെ വിളിച്ചതെന്ന് നിര്‍മാതാക്കളായ എയ്ഷര്‍ വ്യക്തമാക്കി. ഇതിനു സമാനമായി 2016ല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ മോഡലും കമ്ബനി തിരിച്ചുവിളിച്ചിരുന്നു. ബൈക്കിന്റെ റോക്കര്‍ ഷാഫ്റ്റിലും ക്ലച്ച്‌ സംവിധാനത്തിലുള്ള തകരാറുകളെ കുറിച്ച്‌ നിരന്തരം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു നടപടി. ബുള്ളറ്റ് എഞ്ചിന്‍ ഓണ്‍ ചെ്താല്‍ വാഹനം തനിയെ മുന്നോട്ടുപോകുന്നവെന്നായിരുന്നു ഉപഭോക്താക്കളില്‍ നിന്നുള്ള പരാതി. ബൈക്കുകള്‍ വാങ്ങിയവര്‍ക്ക് സര്‍വീസിനായി ഹാജരാക്കാന്‍ വിവരം നല്‍കണമെന്ന് ബന്ധപ്പെട്ടവര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്ബനി അറിയിച്ചു.

Related News