Loading ...

Home special dish

മത്സ്യം ഇല്ലെങ്കില്‍ എന്താ..ഉണക്ക ചെമ്മീന്‍ കറി ഉണ്ടാക്കാം

മീന്‍ പെട്ടെന്ന് കിട്ടിയില്ലാന്നു വെച്ച്‌ വിഷമിക്കുന്നതെന്തിന്? ഉണക്ക ചെമ്മീന്‍ ഉണ്ടേല്‍ അസ്സല് കറി ഉണ്ടാക്കാലോ? സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ കറി ഉണ്ടാക്കാം. ആവശ്യമായ ചേരുവകള്‍ ഉണക്ക ചെമ്മീന്‍
വെളിച്ചെണ്ണ
ചുവന്നുള്ളി
സവാള
ഇഞ്ചി
തക്കാളി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
ഉപ്പ്
മുളക് പൊടി
മല്ലിപ്പൊടി
മഞ്ഞള്‍ പൊടി
ഉലുവ

കുരുമുളക്‌പൊടി


തയ്യാറാക്കുന്നവിധം കാല്‍കിലോ ഉണക്ക ചെമ്മീന്‍ എടുത്തു ഒരു ചട്ടിയില്‍ ഇട്ടു എണ്ണ ചേര്‍ക്കാതെ വറുത്തു എടുക്കാം. കരിയാതെ നന്നായി മൊരിച്ച്‌ എടുക്കാം . വാങ്ങിയ ഉടനെ ചട്ടിയില്‍ നിന്ന് മാറ്റണം ഇല്ലെങ്കില്‍ ചട്ടിയുടെ ചൂടുകൊണ്ട് ചെമ്മീന്‍ കരിഞ്ഞുപോകും .അതിനുശേഷം ഈ ചെമ്മീന്‍ തലയും വാലും കാലും ഒക്കെ നുള്ളി കളഞ്ഞു എടുക്കാം എന്നിട്ട് ഇത് കനമുള്ള എന്തെങ്കിലും കൊണ്ട് ഒന്ന് അമര്‍ത്തി ഞെരിച്ചു എടുക്കാം. അധികം പൊടിയാതെ നോക്കണം

.
അതിനുശേഷം ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ ആദ്യം ഒരു കഷ്ണം അരിഞ്ഞ ഇഞ്ചിയും, മൂന്നാല് അല്ലി വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴറ്റുക. നല്ല ഒരു മണം വന്നു തുടങ്ങുമ്ബോള്‍ നാലഞ്ചു ചുവന്നുള്ളി ചതച്ചതും .ഒരു സവാള ചെറുതായി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞതും ..രണ്ടു പച്ചമുളക് അരിഞ്ഞതും ..ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്ത് നല്ലപോലെ വഴറ്റി ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കാം. ഇതിലേയ്ക്ക് ഒരു ചെറിയ ടിസ്പൂണ്‍ മുളക് പൊടിയും..ഒരു ടിസ്പൂണ്‍ മല്ലിപ്പൊടിയും .അര ടിസ്പൂണ്‍ മഞ്ഞപ്പൊടിയും കാല്‍ ടിസ്പൂണ്‍ ഉലുവ പൊടിയും .ഒരു അല്പം കുരുമുളക് പൊടിയും കൂടെ ചേര്‍ത്ത് നന്നായി ഇളക്കി ഇതിലേയ്ക്ക് ചെമ്മീന്‍ ചേര്‍ത്ത് ഇളക്കാം. അല്‍പം വെള്ളം ഒഴിച്ച്‌ നന്നായി വഴറ്റി അല്‍പ നേരം അടച്ചുവച്ചു വേവിക്കാം ..ഒരു പത്തു മിനിറ്റ് മതി ..ചെമ്മീന്‍ കറി റെഡി

Related News