Loading ...

Home special dish

ഇഫ്ത്തര്‍ വിരുന്നൊരുക്കാന്‍ മസാല നെയ് പത്തിരി

ചേരുവകള്‍ ചോറ്റരിപ്പൊടി - ഒരു ഗ്ലാസ് നെയ്യ് - അര ടീസ്പൂണ്‍ സവാള ചെറുതായി അരിഞ്ഞത് - നാലെണ്ണം ഇഞ്ചി ചതച്ചത് - കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി - ഒരു നുള്ള് വേവിച്ച ഇറച്ചി പിച്ചിയത് - അര കപ്പ് ഗരം മസാലപ്പൊടി - അര ടീസ്പൂണ്‍ മല്ലിയില അരിഞ്ഞത് - അല്‌പം എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്ര ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം അരിപ്പൊടിയില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചു മാവാക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്‌ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി വഴറ്റുക. അതില്‍ ഇറച്ചി ഗരംമസാല, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക.അര കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി വറ്റിച്ചെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ചെറുനാരങ്ങ വലുപ്പത്തില്‍ എടുത്ത് വട്ടത്തില്‍ പരത്തുക. അങ്ങനെ രണ്ടെണ്ണം പരത്തുക. ഒരെണ്ണത്തില്‍ അല്‍പ്പം ഇറച്ചി മസാല വെച്ച്‌ മറ്റേത് കൊണ്ട് മൂടുക. വക്കുകള്‍ അമര്‍ത്തുക ബാക്കിയുള്ളതും ഇതുപോലെ ചെയ്തെടുക്കുക. അങ്ങനെ ശരിയാക്കി വെച്ച പത്തിരി ചൂടാക്കിയ എണ്ണയില്‍ വറുത്തു കോരി എടുക്കുക. ഇഫ്ത്തര്‍ വിഭവം തയ്യാര്‍.

Related News