Loading ...

Home cinema

വിജയ് സേതുപതിയുടെ പുതിയ മാസ്സ് ചിത്രം 'സംഘ തമിഴന്‍'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

തമിഴ്- മലയാളി പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരനായ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് സംഘ തമിഴന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സ്‌കെച്ച്‌ സംവിധായകന്‍ വിജയ് ചന്ദര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. റാഷി ഖന്ന, നിവേദ പേതുരാജ് എന്നിവരാണ് വിജയ് സേതുപതിയുടെ നായികമാരായെത്തുന്നത്. സൂരി, നാസര്‍, അശുതോഷ് റാണ, രവി കിഷന്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക്-മെര്‍വിന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വേല്‍രാജ്. എഡിറ്റിംഗ് കെ. എല്‍. പ്രവീണ്‍.

Related News