Loading ...

Home special dish

മധുരമേറും 'മാ ലഡ്ഡു'

മധുര പലഹാരങ്ങളില്‍ ഏറെ വെത്യസ്തമായ ഒന്നാണ് മാലഡ്ഡു.എന്നാല്‍ ഈ മാലഡ്ഡു എങ്ങനെ തയ്യാറാക്കാമെന്നു നമുക്ക് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍
പൊട്ട് കടല 1 കപ്പ്
പഞ്ചസാര 1/2 കപ്പ്
പശുവിന്‍ നെയ്യ് 3/4 കപ്പ്
കശുവണ്ടിപ്പരിപ്പ് 50 ഗ്രാം

ഏലക്കായ പൊടിച്ചത് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം പൊട്ട് à´•à´Ÿà´² വറുത്ത് പൊടിക്കുക. പച്ചമണം മാറിയാല്‍ മതി. കരിഞ്ഞുപോവരുത്. അതില്‍ പഞ്ചസാര നന്നായി പൊടിച്ചതും ഏലയ്ക്കായ പൊടിച്ചതും ചേര്‍ത്ത് രണ്ട് മൂന്ന് തവണ അരിച്ച്‌ എടുക്കുക. ഒരു ഉരുളിയില്‍ പശുവിന്‍നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുക്കുക. തീ ഏറ്റവും കുറച്ച്‌ മിക്സ് ചെയ്ത് വച്ച പൊടി ഇട്ടു തീ അണയ്ക്കുക.കൈകൊണ്ട് കട്ട ഇല്ലാതെ ഇളം ചൂടോടെ കുഴച്ച്‌ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക.   
രുചികരമായ മാ ലഡ്ഡു തയ്യാറായി...

Related News