Loading ...

Home special dish

നോമ്ബു തുറക്കാന്‍ ചെമ്മീന്‍ ചോറ്

നോമ്ബു കാലമല്ലേ..എന്തെങ്കിലും സ്‌പെഷ്യലായി ഉണ്ടാക്കണം. ഇവിടെ പറയാന്‍ പോകുന്നത് ചെമ്മീന്‍ ചോറാണ്. മസാലകളൊന്നും ഇല്ലാതെ തയ്യാറാക്കാന്‍ കഴിയുന്ന ചെമ്മീന്‍ ചോറ്.


ചേരുവകള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാം
കുതിര്‍ത്ത ബസ്മതി അരി - ഒന്നര ഗ്ലാസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
തൈര് - കാല്‍കപ്പ്
കുരുമുളകു പൊടി - 2 ടീസ്പൂണ്‍
പട്ട - ഒരു ചെറിയ കഷ്ണം
ഗ്രാമ്ബു - 2 എണ്ണം
ഏലയ്ക്ക - 2 എണ്ണം
വഴനയില - 1
തക്കോലം - 1
സവാള - 1 കപ്പ്
കാരറ്റ് - 1 എണ്ണം
പച്ചമുളക് - 3 എണ്ണം
ഗരം മസാല - അര ടീസ്പൂണ്‍
ചൂട് വെള്ളം - 2 ഗ്ലാസ്
നെയ്യ് - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്


തയ്യാറാക്കുന്നവിധം ചെമ്മീനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാരിനേറ്റ് ചെയ്ത് വയ്ക്കണം. ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് നെയ്യൊഴിച്ച്‌ പട്ട, ഗ്രാമ്ബു, ഏലയ്ക്ക, വഴനയില, തക്കോലം എന്നിവ ചേര്‍ത്തു മൂപ്പിക്കുക, അതിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്തു വഴറ്റിയെടുക്കുക.



സവാളയുടെ നിറമൊന്നു മാറിയാല്‍ മാരിനേറ്റ് ചെയ്ത ചെമ്മീന്‍ ചേര്‍ത്തു 2 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക, രണ്ടു മിനിറ്റിനു ശേഷം കുതിര്‍ത്ത അരി ചേര്‍ത്തൊന്നു വഴറ്റി കൊടുക്കുക പച്ചമുളകും കാരറ്റും ചേര്‍ത്തു കൊടുക്കുക. ഇതിലേക്കു ചൂടുവെള്ളം ഒഴിച്ചു കൊടുത്തു തിളവരുമ്ബോള്‍ ഉപ്പ് ,കുരുമുളക്‌പൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കി 15 മിനിറ്റ് കുറഞ്ഞ തീയില്‍ അടച്ചുവെച്ചു വേവിച്ചെടുക്കുക. ചോറ് റെഡി ആയാല്‍ മല്ലിയില ചേര്‍ത്തു ചൂടോടെ വിളമ്ബാം . ടേസ്റ്റി ചെമ്മീന്‍ റൈസ് റെഡി.

Related News