Loading ...

Home sports

മുംബൈയോട് കളി മറക്കുന്ന ചെന്നൈ ; പുതിയ റെക്കോര്‍ഡിട്ട് രോഹിതും സംഘവും

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെടുത്തുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ചെന്നൈയില്‍ വെച്ച്‌ കഴിഞ്ഞ‌ദിവസം നടന്ന ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തിയതോടെയാണ് മുംബൈയെത്തേടി ഈ റെക്കോര്‍ഡെത്തിയത്. 2018 ലാണ് ചെന്നൈക്കെതിരെ മുംബൈയുടെ വിജയ പടയോട്ടം ആരംഭിക്കുന്നത്. പൂനെയില്‍ വെച്ച്‌ നടന്ന പോരാട്ടത്തില്‍ അന്ന് ചെന്നൈയെ പരാജയപ്പെടുത്തിയ മുംബൈ, പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും ചെന്നൈയെ തകര്‍ത്തു‌. ഈ സീസണില്‍ മാത്രം മൂന്ന് പ്രാവശ്യമാണ് ചെന്നൈയെ, രോഹിതും സംഘവും തറപറ്റിച്ചത്. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളോടെ എത്തിയ ചെന്നൈയെ, വാംഖഡെയില്‍ തങ്ങളുടെ സ്വന്തം തട്ടകത്തിലായിരുന്നു സീസണിലാദ്യം മുംബൈ തകര്‍ത്തത്. പിന്നീട് ചെന്നൈയില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 46 റണ്‍സിന് രോഹിതും സംഘവും വിജയിച്ചു. ഇന്നലെ നടന്ന ക്വാളിഫയര്‍ മത്സരത്തിലാകട്ടെ 6 വിക്കറ്റിനായിരുന്നു അവരുടെ ജയം.

Related News