Loading ...

Home Business

റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്ന് വേരിയെന്റുകളിലുള്ള 7000 ബൈക്കുകള്‍ കമ്ബനി തിരികെ വിളിക്കുന്നു

ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്ന് വേരിയന്റുകളായ ബുള്ളറ്റ് 500, ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് എന്നി ബൈക്കുകളാണ് കമ്ബനി തിരികെ വിളിക്കുന്നത്. ഈ വേരിയന്റുകളിലുള്ള 7000 ബൈക്കുകള്‍ക്കാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച്‌ 20നും ഏപ്രില്‍ 30നും ഇടയില്‍ നിര്‍മ്മിച്ചിട്ടുള്ള മൂന്ന് വേരിയന്റുകളിലുള്ള ബൈക്കുകളിലെ ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുകള്‍ക്കാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപറിനെയും ബന്ധിപ്പിച്ചുനിര്‍ത്തുന്ന ബോള്‍ട്ടാണ് ബ്രേക്ക് കാലിപര്‍ ബോള്‍ട്ട്.


ബുള്ളറ്റുകളുടെ സര്‍വീസിംഗ് അന്വേഷണത്തനിടയില്‍ ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന്റെ ടോര്‍ക്ക് ഗുണനിലവാരം പുലര്‍ത്തുന്നതല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവ തിരികെ വിളിക്കുന്നത്. ഇതിന് സമാനമായി 2016ല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ മോഡലും കമ്ബനി തിരികെവിളിച്ചിരുന്നു. ബൈക്കിന്റെ റോക്കര്‍ ഷാഫ്റ്റിലും ക്ലച്ച്‌ സംവിധാനത്തിലുള്ള തകരാറുകളെ കുറിച്ച്‌ നിരന്തരം പരാതികള്‍ വന്ന സാഹചര്യത്തിലായിരുന്നു നടപടി. ബുള്ളറ്റ് എഞ്ചിന്‍ ഓണ്‍ ചെയ്താല്‍ വാഹനം തനിയെ മുന്നോട്ടുപോകുന്നുവെന്നായിരുന്നു പരാതി.

Related News