Loading ...

Home sports

ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് മിശ്ര ഔട്ട് ; ഐപിഎല്ലില്‍ അപൂര്‍വ്വ പുറത്താകല്‍

ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ പുറത്താകുന്ന രണ്ടാം താരമായി ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്ര. കഴിഞ്ഞ‌ദിവസം ഡെല്‍ഹിയും, സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ നടന്ന എലിമിനേറ്റര്‍ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു വിവാദ വിക്കറ്റ്. റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ വഴി മാറ്റിയതാണ്‌ മിശ്രയ്ക്ക് വിനയായത്. യൂസഫ് പത്താനാണ് ഐപിഎല്ലില്‍ ഒബ്സ്ട്രക്ടിംഗ് ദി ഫീല്‍ഡിലൂടെ വിക്കറ്റ് നഷ്ടമായ ആദ്യ താരം. മത്സരത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹിയുടെ അവസാന ഓവറിലായിരുന്നു സംഭവം.‌ ഖലീല്‍ അഹമ്മദെറിഞ്ഞ ഓവറിലെ നാലാം പന്ത് അടിക്കാന്‍ ശ്രമിച്ചെങ്കിലും മിശ്രയുടെ ബാറ്റില്‍ കൊണ്ടില്ല. ബൈ റണ്ണിനായി അദ്ദേഹം ഓടി. ഈ സമയം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പന്ത് ബോളറായ ഖലീല്‍ അഹമ്മദിലേക്കെത്തിച്ചു. മിശ്രയെ റണ്ണൗട്ടാക്കാനായിരുന്നു ഖലീലിന്റെ ശ്രമമെങ്കിലും ക്രീസില്‍ വട്ടം ഓടിയ മിശ്ര ആ വിക്കറ്റ് തടസപ്പെടുത്തി. മനപൂര്‍വ്വമാണ് മിശ്ര അങ്ങനെ ചെയ്തതെന്ന് മനസിലാക്കിയ ഹൈദരാബാദ് വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും, മൂന്നാം അമ്ബയര്‍ വിക്കറ്റ് വിധിക്കുകയുമായിരുന്നു.

Related News