Loading ...

Home sports

ബാംഗ്ലൂരിന്റെ ദയനീയ പ്രകടനത്തിന് കാരണം അതാണ് ; അനില്‍ കുംബ്ലെ പറയുന്നു

പന്ത്രണ്ടാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‌ തിരിച്ചടിയായത് അവരുടെ മോശം ടീം സെലക്ഷനാണെന്ന് മുന്‍ ബാംഗ്ലൂര്‍ നായകനും ഇന്ത്യന്‍ ഇതിഹാസ താരവുമായ അനില്‍കുംബ്ലെ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കവെയാണ് കുംബ്ലെ ഇക്കാര്യം തുറന്ന് പറഞ്ഞത്. ബാംഗ്ലൂര്‍ ടീമിന്റെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് ഇത്തവണ പല മത്സരങ്ങളിലും ശരിയായ ടീംസെലക്ഷന്‍ നടത്താന്‍ കഴിഞ്ഞില്ലെന്നാണ് കുംബ്ലെയുടെ പക്ഷം. ഇത് സീസണില്‍ അവരെ തുടര്‍ച്ചയായി വേട്ടയാടിക്കൊണ്ടിരുന്നെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. ഡെയില്‍ സ്റ്റെയിന് പരിക്കേറ്റതും, മോയിന്‍ അലി ടൂര്‍ണമെന്റിനിടയില്‍ മടങ്ങിയതും ബാംഗ്ലൂരിന് തിരിച്ചടിയായതായി കുംബ്ലെ ചൂണ്ടിക്കാട്ടുന്നു. മുന്‍ ബാംഗ്ലൂര്‍ നായകനായ കുംബ്ലെയുടെ വാക്കുകള്‍ ഇങ്ങനെ, "റോയല്‍ ചലഞ്ചേഴ്സിന്റെ ടീം സെലക്ഷനുകള്‍ അവര്‍ പ്രതീക്ഷിച്ച ഫലത്തിലേക്ക് ഇത്തവണ എത്തിച്ചില്ല. ചില മത്സരങ്ങളില്‍ മൂന്ന്‌വിദേശ താരങ്ങളെ മാത്രമേ അവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയുള്ളൂ. ബാറ്റിംഗാകട്ടെ വിരാട് കോഹ്ലിയേയും, എബി ഡിവില്ലിയേഴ്സിനേയും അമിതമായി ആശ്രയിച്ചിരുന്നു. ഇവരിരുവരും പരാജയപ്പെട്ട മത്സരങ്ങളില്‍ മികവ് പുറത്തെടുക്കാന്‍ മറ്റ് താരങ്ങള്‍ക്കും കഴിഞ്ഞില്ല. ടീമിന്റെ ബോളിംഗും മോശമായിരുന്നു. സീനിയര്‍ ബോളറായ ഉമേഷ് യാദവിന്റെ സ്ഥിരതയില്ലായ്മയും ടീമിന് കനത്ത തിരിച്ചടിയായി. " കുംബ്ലെ പറഞ്ഞുനിര്‍ത്തി.

Related News