Loading ...

Home cinema

സാബു സിറിള്‍ ചലച്ചിത്രോത്സവം ഒരുക്കുന്നു.

ഗോവയില്‍ നടക്കുന്ന 46ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി രൂപകല്പനചെയ്യാനുള്ള നിയോഗം പ്രശസ്ത കലാസംവിധായകന്‍ സാബു സിറിളിന്. നിരവധി സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ച അനുഭവപരിചയവും പ്രശസ്തിയുമാണ്   സാബു സിറിളിനെ ഐ.എഫ്.എഫ്.ഐ. വേദിയിലെത്തിക്കുന്നത്.ചരിത്രവിജയമായിമാറിയ  ബാഹുബലിയുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു സാബു. മികച്ച കലാസംവിധാനം വഴി ഇന്ത്യന്‍ സിനിമകളുടെ പ്രശസ്തി ലോകത്താകമാനം എത്തിക്കുന്നതില്‍ സാബുവഹിച്ച പങ്ക് ചെറുതല്ലെന്ന വിലയിരുത്തലാണ് സിനിമാപ്രേമികള്‍ക്കുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് മേധാവി സെന്തില്‍ രാജനാണ് സാബു സിറിളിന് ചുമതലനല്‍കിയ വിവരം അറിയിച്ചത്.ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ ഒട്ടേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ച് ശ്രദ്ധേയനായ സാബുവിനെത്തേടി ഇതിനകം നാലുതവണ ദേശീയ ചലച്ചിത്രപുരസ്‌കാരം എത്തിയിട്ടുണ്ട്. അഞ്ചുതവണ ഫിലിം ഫെയര്‍ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.  നവംബര്‍ 20നാണ് ചലച്ചിത്രോത്സവത്തിന്റെ തുടക്കം.

Related News