Loading ...

Home special dish

രുചികരമായ പനീര്‍ മസാല തയ്യാറാക്കാം

വേണ്ട ചേരുവകള്‍... എണ്ണ പാകത്തിന്
പനീര്‍ 350 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു വലിയ സ്പൂണ്‍
സവാള ഒന്ന്, അരച്ചത്
കശ്മീരി മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി ഒരു വലിയ സ്പൂണ്‍
ജീരകംപൊടി ഒന്നര ചെറിയ സ്പൂണ്‍
കുരുമുളകുപൊടി അര ചെറിയ സ്പൂണ്‍
ഗ്രാമ്ബൂവും കറുവാപ്പട്ടയും പൊടിച്ചത് ഒരു ചെറിയ സ്പൂണ്‍
കസ്കസ് പൊടിച്ചത് ഒരു വലിയ സ്പൂണ്‍
5. തക്കാളി 2 എണ്ണം
ഉപ്പ് പാകത്തിന്
6. ചില്ലിസോസ് ഒരു ചെറിയ സ്പൂണ്‍
ക്രീം അരക്കപ്പ്
7. വെള്ളം ഒരു കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം... ആദ്യം പാനില്‍ അല്പം എണ്ണ ചൂടാക്കി പനീര്‍ കഷണങ്ങള്‍ ഒന്ന് വഴറ്റിക്കോരി മാറ്റിവയ്ക്കുക. ഇതേ പാനില്‍ സവാള അരച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തു വഴറ്റിയശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്ബോള്‍ തക്കാളിയും ഉപ്പും ചേര്‍ത്തിളക്കി ഒന്നു കൂടി വഴറ്റുക. ഇതിലേക്കു ചില്ലിസോസും ക്രീമും ചേര്‍ത്തിളക്കുക. ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്തിളക്കി ചൂടായാല്‍ വറുത്തു വച്ചിരിക്കുന്ന പനീര്‍ കഷണങ്ങളും ചേര്‍ത്തിളക്കി ചാറു കുറുകുമ്ബോള്‍ വാങ്ങി വിളമ്ബാം. തയ്യാറാക്കിയത്: മീന നായര്‍
തിരുവനന്തപുരം

Related News