Loading ...

Home cinema

തമിഴ് ചിത്രം മിസ്റ്റര്‍ ലോക്കലിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

എം. രാജേഷ് ശിവകാര്‍ത്തികേയനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ശിവകാര്‍ത്തികേയന്റെ പതിമൂന്നാമത്തെ ചിത്രമാണിത്. ചിത്രം മെയ് 17ന് പ്രദര്‍ശനത്തിന് എത്തും. ഹിപ് ഹോപ് തമിഴ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. നയന്‍‌താര ആണ് ചിത്രത്തിലെ നായിക. യോഗി ബാബു, റോബോ ശങ്കര്‍, നാരായണ്‍, സതീഷ്, രാധിക ശരത്കുമാര്‍, ആര്‍ ജെ ബാലാജി, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉദയനിധി സ്റ്റാലിനും, ഗണവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Related News