Loading ...

Home sports

ധോണിപ്പേടിയില്‍ ഡെല്‍ഹി ; വിശാഖപട്ടണം ചെന്നൈ നായകന്റെ ഭാഗ്യ ഗ്രൗണ്ട്.

പന്ത്രണ്ടാം സീസണ്‍ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുമ്ബോള്‍ ഡെല്‍ഹി ക്യാപിറ്റല്‍സ് ഏറ്റവുമധികം ഭയക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയെയാണ്. ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ധോണി എന്നത് മാത്രമല്ല ഇതിന് കാരണം, മറിച്ച്‌ വിശാഖപട്ടണത്ത് കളിക്കുമ്ബോളൊക്കെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ധോണി. 2005 ല്‍ ധോണി തന്റെ കന്നി അന്താരാഷ്ട്ര സെഞ്ചുറി നേടിയത് വിശാഖപട്ടണത്താണ്. പാകിസ്ഥാനെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 148 റണ്‍സായിരുന്നു അന്ന് ധോണിയുടെ സമ്ബാദ്യം. തുടര്‍ന്ന് വിശാഖപട്ടണത്ത് കളിക്കാനെത്തിയപ്പോളൊക്കെ മികച്ച പ്രകടനം കാഴ്ച വെച്ച ധോണി 2016 ലെ ഐപിഎല്ലില്‍ ഇവിടെ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്തിരുന്നു. അന്ന് പൂനെ സൂപ്പര്‍ ജയന്റിന്റെ താരമായിരുന്ന ധോണി കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 64 റണ്‍സ് നേടിയതിനൊപ്പം അക്സര്‍ പട്ടേലിന്റെ അവസാന ഓവറില്‍ 23 റണ്‍സടിച്ച്‌ ടീമിനെ അവിശ്വസനീയ വിജയത്തിലേക്കും നയിച്ചിരുന്നു. വിശാഖപട്ടണത്തെ ധോണിയുടെ മികവ് ഇന്നത്തെ മത്സരത്തില്‍ കളിക്കാനിറങ്ങുമ്ബോള്‍ ഡെല്‍ഹിയുടെ പേടി കൂട്ടും. ഈ സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 405 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. മികച്ച ഫോമില്‍ തന്റെ ഭാഗ്യഗ്രൗണ്ടില്‍ കളിക്കുന്ന ധോണിയെ എങ്ങനെ തളയ്ക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തില്‍ ഡെല്‍ഹിയുടെ പ്രതീക്ഷകള്‍.

Related News