Loading ...

Home sports

ലോകകപ്പ് വിജയികളെ പ്രവചിച്ച്‌ ബ്രെറ്റ് ലീ

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്ബ്യന്മാരായ ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തുമെന്ന് ഇതിഹാസ ബോളര്‍ ബ്രെറ്റ്ലീ. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കവെയാണ് താരത്തിന്റെ ലോകകപ്പ് പ്രവചനം. ഓസ്ട്രേലിയ ഇക്കുറിയും മികച്ച ടീമാണെന്ന് ബ്രെറ്റ്ലീ പറയുന്നു. "പേസര്‍ ജൈ റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് പുറത്തായെങ്കിലും പകരം കെയിന്‍ റിച്ചാര്‍ഡ്സണ്‍ ടീമിലെത്തിയിട്ടുണ്ട്. ടീമുകളെല്ലാം മികച്ച തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ലോകകപ്പിനെത്തുന്നത്‌. എന്നാല്‍ ഏറ്റവും പ്രധാനം മത്സരം നടക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുമെന്നതാണ്. " ലീ കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോകകപ്പില്‍ പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചേക്കില്ലെന്നാണ് ലീയുടെ പക്ഷം. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ജൂണ്‍ ജൂലൈ മാസങ്ങളിലെ ഇംഗ്ലണ്ടിലെ കാലാവസ്ഥയാണ് ഇതിന് കാരണമായി ലീ ചൂണ്ടിക്കാട്ടുന്നത്. പലരും ഇംഗ്ലണ്ടിലെ വിക്കറ്റുകള്‍ ബോളിംഗ് അനുകൂല‌വിക്കറ്റുകളായാണ് കരുതുന്നതെന്നും, എന്നാല്‍ അതായിരിക്കില്ല നടക്കാന്‍ പോകുന്നതെന്നും ലീ കൂട്ടിച്ചേര്‍ത്തു‌. പുതിയ പന്തില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാകുമെങ്കിലും പന്ത് പഴകുന്തോറും ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്നും ലീ ഓര്‍മ്മിപ്പിച്ചു.

Related News