Loading ...

Home sports

ഡെല്‍ഹിയുടെ അബദ്ധ പരമ്ബര ; ആദ്യ ഓവറില്‍ ചെന്നൈ ഓപ്പണര്‍മാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് ; വീഡിയോ

ഡെല്‍ഹി ക്യാപിറ്റല്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിനിടെ ക്രിക്കറ്റ് പ്രേമികള്‍സാക്ഷ്യം വഹിച്ചത് ഒരു തമാശക്കാഴ്ചയ്ക്ക് കൂടി. ചെന്നൈ ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ അവരുടെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിസും, ഷെയിന്‍ വാട്സണും റണ്ണൗട്ടില്‍ നിന്ന് രക്ഷപെട്ടതാണ് തമാശക്കാഴ്ചയ്ക്ക് വഴി വെച്ചത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. പോയിന്റിലേക്ക് പന്ത് തട്ടിയ ഡുപ്ലെസിസ് റണ്ണിനായി വാട്സണെ ക്ഷണിച്ചു. ഇതേ സമയം അക്സര്‍ പട്ടേല്‍ പന്തെടുത്തത് കണ്ട ഡുപ്ലെസിസ് തിരിഞ്ഞോടാനായി തുടങ്ങി. വാട്സണ്‍ അപ്പോളേക്കും ഓടിത്തുടങ്ങിയിരുന്നു‌. എന്നാല്‍ അക്സര്‍ പട്ടേലിന്റെ ഡയറക്‌ട് ത്രോ വിക്കറ്റില്‍ കൊണ്ടില്ല. ഇതേ സമയം ഇരു ബാറ്റ്സ്മാന്മാരും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടിത്തുടങ്ങിയിരുന്നു. എന്നാല്‍ അക്സര്‍ പട്ടേലിന്റെ ത്രോ പിടിച്ചെടുത്ത ഡെല്‍ഹി ഫീല്‍ഡര്‍ പന്ത് വീണ്ടും ബാറ്റിംഗ് എന്‍ഡിലെ സ്റ്റമ്ബിനെ ലക്ഷ്യമാക്കി എറിയാന്‍ തുടങ്ങിയപ്പോള്‍ ഡുപ്ലെസിസ് വീണ്ടും തിരിഞ്ഞോടി. എന്നാല്‍ ഇത്തവണയും ത്രോ ലക്ഷ്യത്തിലെത്തിയില്ല എന്നതിനാല്‍ ഡുപ്ലെസിസ് വിക്കറ്റില്‍ നിന്ന് രക്ഷപെട്ടു‌. രണ്ട് തവണ റണ്ണൗട്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഡെല്‍ഹി അബദ്ധ പരമ്ബരകള്‍ക്കൊടുവില്‍ ചെന്നൈയ്ക്ക് ഓവര്‍ ത്രോ റണ്ണും സമ്മാനിച്ചു.

Related News