Loading ...

Home youth

മനസ്സുകള്‍ കണ്ടറിഞ്ഞ് ആദി | The mentalist - by രമ്യ ഹരികുമാര്‍


അപരിചിതത്വത്തിന്റെ അകലങ്ങള്‍ ഒരിക്കലും അനുഭവപ്പെടാത്തൊരു കൂടിക്കാഴ്ചയായിരുന്നു അത്. സംസാരത്തിനിടയില്‍ പലപ്പോഴും ആദി വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. ഒരിക്കല്‍ ആദി ക്ഷണിച്ചത് മനസ്സിലെ സാങ്കല്പിക പൂന്തോട്ടത്തിലൂടെയുള്ള ഒരു നടത്തത്തിനാണ്.    à´ªà´² തരത്തിലുള്ള പൂക്കള്‍ നിറഞ്ഞ à´† ഉദ്യാനത്തിലൂടെ എനിക്കുമാത്രമറിയാവുന്ന പ്രിയപ്പെട്ട പൂവ് തേടി ആദിയുടെ നിര്‍ദേശ പ്രകാരം നടന്നു. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ആദി പറഞ്ഞതുപോലെ à´† പൂക്കളെ തൊട്ടു, മണത്തു, പറിച്ചെടുത്തു. കൈകൊണ്ട് തലോടി. ഇനി കൈകള്‍ മണത്തുനോക്കൂ എന്നായിരുന്നു ആദിയുടെ അടുത്ത നിര്‍ദേശം. സാങ്കല്പിക പൂന്തോട്ടത്തിലൂടെ നടന്ന, അവിടെ നിന്നും ഇഷ്ടപ്പെട്ട പൂ പറിക്കുന്നതും മണക്കുന്നതുമെല്ലാം ഭാവനയില്‍ മാത്രം കണ്ട എന്റെ കൈകള്‍ക്കും അതേ പൂവിന്റെ ഗന്ധം. ഇതെങ്ങനെയെന്ന ചോദ്യത്തിന്  It's mystery  à´Žà´¨àµà´¨ മറുപടി. ഒപ്പം ഒരു മിസ്റ്റിക് ചിരിയും. 

കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം. സൈക്കോളജി, സജഷന്‍, മാജിക്, മിസ്ഡയറക്ഷന്‍, ഷോമാന്‍ഷിപ്പ് എന്നിവയെല്ലാം കൃത്യമായി ഇഴുകി ചേര്‍ന്ന ഒന്ന്.
മെന്റലിസ്റ്റ്, ഇല്യൂഷനിസ്റ്റ്, തോട്ട് സ്റ്റീലര്‍, മജീഷ്യന്‍, ഡിസെപ്റ്റ് അനലിസ്റ്റ്, നോണ്‍വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ട് അങ്ങനെ ആദി എന്ന ആദര്‍ശിന് വിശേഷണങ്ങള്‍ ഏറെയാണ്. 'ആളുകള്‍ പുസ്തകം വായിക്കുന്നു. ഞാന്‍ ആളുകളേയും' പതിവുചിരിയോടെ ആദി ഇങ്ങനെ പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ തീര്‍ച്ചയായും ഒന്ന് മടിക്കും. പക്ഷേ ഒരിക്കല്‍ à´ˆ ചെറുപ്പക്കാരന് മുമ്പില്‍ ഇരുന്നാല്‍ ഇതൊന്നും വെറുതെയല്ലെന്ന് നിങ്ങളുമുറപ്പിക്കും. കണ്ണടയ്ക്ക് പിറകിലായ് സസൂക്ഷമം നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന à´† കണ്ണുകള്‍ ഓരോ ചലനവും വായിച്ചെടുക്കും. വെറുതെയാണോ ഇന്ത്യക്ക് പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വരെ ക്രൈം ഇന്‍വെസ്റ്റിഗേഷന് സഹായം അന്വേഷിച്ച് ആദിയുടെ അടുത്തെത്തുന്നത്. à´Žà´¨àµà´¤à´¾à´£àµ മെന്റലിസം? അല്ലെങ്കില്‍ ആരാണ് മെന്റലിസ്റ്റ് ? 
മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം. സൈക്കോളജി, സജഷന്‍, മാജിക്, മിസ്ഡയറക്ഷന്‍, ഷോമാന്‍ഷിപ്പ് എന്നിവയെല്ലാം കൃത്യമായി ഇഴുകി ചേര്‍ന്ന ഒന്ന്.
ADARSHആരും കടന്നു ചെല്ലാത്ത വ്യത്യസ്തമായ മേഖലയിലേക്ക് ആദി എത്തിച്ചേരുന്നത് എങ്ങിനെയാണ്? 
നിമിഷങ്ങള്‍ നീണ്ട മൗനത്തിന് ശേഷം... അതിനുപിറകിലെ കാരണം എന്റെ ഒരു അടുത്ത സുഹൃത്തിന്റെ വേര്‍പാടാണ്. എത്തിപ്പെടാന്‍ കഴിയാത്തത്ര ദൂരത്തിലായിരുന്നു ഞാന്‍. à´† സംഭവത്തോടെ മെന്റല്‍ ഡിപ്രഷന്‍ എന്ന അവസ്ഥയിലായി. അവന്‍ പക്ഷേ കാവും അമ്പലവും ആയി നടന്നിരുന്ന ഒരു നാട്ടിന്‍പുറത്തുകാരനായിരുന്നത് കൊണ്ട് മറ്റുള്ളവരെ പോലെ ഞാനും ചിലതെല്ലാം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ മരിച്ചു പോയവരുമായി ബന്ധം സ്ഥാപിക്കാനുള്ള നിഗൂഢവഴികള്‍ തേടിയായി എന്റെ യാത്ര. 
ധാരാളം പുസ്തകങ്ങള്‍ വായിച്ചു. പഠനം പോലും ഉപേക്ഷിച്ച് മാസങ്ങളോളം ലൈബ്രറിയില്‍ സമയം ചെലവഴിച്ചു. പക്ഷേ ചെന്നെത്തിയത് കേട്ടറിഞ്ഞതെല്ലാം വെറും കെട്ടുകഥകളാണ് എന്ന സത്യത്തിലേക്കാണ്. അതെന്നെ ഏറെ വിഷമിപ്പിച്ചു. നമ്മുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം കണ്‍കെട്ടുകളെ പൊളിച്ചെഴുതണമെന്ന് തോന്നി .യാഥാര്‍ത്ഥ്യം മറ്റുള്ളവരില്‍ എത്തിക്കണമെന്ന് തോന്നി.മാത്രമല്ല നിഗൂഢതയെ തേടിയുള്ള à´† യാത്രയില്‍ സൈക്കിക്ക്‌സിന്റെ പുതിയൊരു ലോകം ഞാന്‍ പരിചയപ്പെട്ടു. അതുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളും മനസ്സിലാക്കി. അത് ഒരു വെളിച്ചമായിരുന്നു. à´…വിടെ നിന്നാണ് ഇന്ന് കാണുന്ന ആദിയിലേക്കുള്ള യാത്ര?
മാര്‍ക്ക് ട്വയിന്റെ അതിപ്രശസ്തമായ  à´’രു ഉദ്ധരണി യില്ലേ? ' I have never let the schooling interfere with my education .' വര്‍ഷങ്ങളോളം ലൈബ്രറിയില്‍ ചെലവഴിക്കുന്നതിന് ഞാന്‍ കണ്ടെത്തിയ ന്യായീകരണമായിരുന്നു അത്. ശരിയാണ് വളരെ ചെറുപ്പത്തില്‍ തന്നെ ഞാനെന്റെ സ്വപ്‌നത്തിലെത്തിച്ചേര്‍ന്നിരുന്നു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം ഫലപ്രാപ്തിയിലെത്തുന്ന ഒരു സ്വപ്‌നമാണ് അതെന്ന് അറിഞ്ഞുകൊണ്ടുതന്നെ. 
ആ യാത്രയില്‍ സൈക്കിക്ക്‌സിന്റെ പുതിയൊരു ലോകം ഞാന്‍ പരിചയപ്പെട്ടു. അതുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളും മനസ്സിലാക്കി. അത് ഒരു വെളിച്ചമായിരുന്നു.
പലരാത്രികളിലും ഉറക്കമുപേക്ഷിച്ച് പ്രാക്ടീസ് ചെയ്തു. ആറുമണിക്കൂര്‍ ഉറങ്ങാതിരുന്നാല്‍ ആറുമണിക്കൂര്‍ ലാഭിക്കാമല്ലോ എന്ന ചിന്തയില്‍. ആളുകളെ നോക്കി  à´…വരെ കുറിച്ച് പറയാനാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ആരും അവരെ കുറിച്ച് കൂടുതല്‍ വിലയിരുത്തുന്നത് ഇഷ്ടപ്പെടില്ല. പക്ഷേ ചെയ്യേണ്ടത് അതാണ്. അതേസമയം അവരെക്കൊണ്ട് നമ്മളെ ഇഷ്ടപ്പെടുത്തുകയും വേണം. അവരുടെ സദാചാരത്തേയും സംസ്‌കാരത്തേയും ചോദ്യം ചെയ്യാതെ അവരെ കൈയിലെടുക്കാന്‍ സാധിക്കണം. അത് അത്ര എളുപ്പമല്ല. സാമൂഹ്യജീവിതത്തില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ചിന്തിക്കാനും അവലോകനം ചെയ്യാനും പരീക്ഷണങ്ങള്‍ നടത്തിനോക്കാനും വേണ്ടി മാത്രം സമയം ചെലവിടുകയായിരുന്നു ഞാന്‍. à´ˆ വിഷയം പൂര്‍ണമാകണമെങ്കില്‍ യാത്രകളും ആവശ്യമായിരുന്നു. കാരണം ലോകമെമ്പാടുമുള്ള ആളുകളേക്കുറിച്ച് പഠിക്കണം. ഓരോ നാട്ടിലേയും സംസ്‌കാരവും ആളുകളുടെ പെരുമാറ്റ രീതികളും വ്യത്യസ്തമാണ്. പക്ഷേ ഒരു സാധാരണ നാട്ടിന്‍പുറത്ത് നിന്നുള്ള ആളായതിനാല്‍ മുന്നിലുയര്‍ന്ന തടസ്സങ്ങളില്‍ നിന്ന് വേണമായിരുന്നു എനിക്ക് വഴി കണ്ടെത്താന്‍. ആര്‍ക്കും എന്റെ മുന്നോട്ടുള്ള യാത്രകളെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ADARSH
പക്ഷേ പിന്മാറാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ധാരാളം പുസ്തകങ്ങള്‍, അന്താരാഷ്ട്രതലത്തില്‍ à´ˆ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചകള്‍, പതിനഞ്ച് വര്‍ഷത്തെ നീണ്ട കഠിനാധ്വാനം, 24-ഓളം രാജ്യങ്ങളിലെ സന്ദര്‍ശനം അതിലൂടെയെല്ലാം ഞാനെന്റെ പാത സ്വയം വെട്ടിത്തെളിച്ചു.മറ്റുള്ളവരുടെ ചിന്തകള്‍ ഇങ്ങനെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് വളരെ രസകരമല്ലേ. മുമ്പില്‍ നില്‍ക്കുന്നയാള്‍ നമ്മളോട് കള്ളമാണോ സത്യമാണോ പറയുന്നത് എന്ന് എളുപ്പം മനസ്സിലാക്കാമല്ലോ?വീട്ടുകാര്‍ കുറച്ച് കഷ്ടപ്പെടുന്നുണ്ടാകുമല്ലോ?ചിരിക്കുന്നു...എല്ലാവരും പറയും ഇത് ഒരു അനുഗ്രഹമല്ലേ എന്ന്. പക്ഷേ അല്ല, ചിലപ്പോള്‍ ഇത് ഒരു ശാപമായി തോന്നും കാരണം തുടക്കക്കാലത്ത് എനിക്ക് നിരവധി ബന്ധങ്ങള്‍ ഇതുമൂലം നഷ്ടപ്പെട്ടിട്ടുണ്ട്. മുന്നില്‍ നിന്ന് കള്ളം പറയുമ്പോള്‍ പലപ്പോഴും വല്ലാതെ വിഷമം തോന്നിയിട്ടുണ്ട്. പിന്നെ ഒരു സ്റ്റേജ് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പൊരുത്തപ്പെടാനുള്ള ഒരു പക്വത ലഭിക്കും. മനപൂര്‍വ്വം അതെല്ലാം കാണാതിരിക്കാന്‍, ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ പഠിച്ചു. à´†à´¦àµà´¯ ഷോ? 
വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ഇൗ മേഖലയില്‍ എത്തിച്ചേര്‍ന്നുവെന്നത് ശരിയാണ്. പക്ഷേ പബ്ലിക്കിന് വേണ്ടി പെര്‍ഫോം ചെയ്യുന്നതിനോട് എനിക്ക് വിമുഖതയായിരുന്നു. എന്റെ അടുത്ത സുഹത്തുക്കളിലൊരാളായ കാവ്യ മാധവനാണ് എന്നെ കോര്‍പറേറ്റ് ക്ലൈന്റുകളെ അപ്രോച്ച് ചെയ്യാനും അവര്‍ക്ക് വേണ്ടി ഒരു ഷോ ചെയ്യാനും നിര്‍ബന്ധിക്കുന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി താജില്‍ വച്ചായിരുന്നു ആദ്യ ഷോ. എന്നെ സംബന്ധിച്ചിടത്തോളം ആദ്യ ഷോ ആയിരുന്നെങ്കിലും വിശിഷ്ടരായ ക്ലൈന്റുകളുടെ സാന്നിദ്ധ്യം കൊണ്ട് അതിന് വലിയൊരു മാനം കൈവന്നു. ഷോ വന്‍ഹിറ്റായി.
അന്ന് ഒരു പെര്‍ഫോമന്‍സ് ആര്‍ട്ട് എന്നതിലുപരി ഒരു അക്കാദമിക് സബ്ജക്ട് എന്ന രീതിയിലാണ് മെന്റലിസത്തെ കണ്ടിരുന്നത്. പക്ഷേ F&B മാനേജര്‍ അശ്വിന്‍ എന്നെ കണ്‍വിന്‍സ് ചെയ്യുകയും ഇര്‍ഗോ കള്‍സള്‍ട്ടിംഗ് എന്ന് മുന്‍നിര ഈവന്റ് ഓര്‍ഗനൈസേഴ്‌സിന് എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. അവര്‍ക്കൊപ്പം കോവളം ലീല പാലസില്‍ ഒരു വലിയ ഷോ ചെയ്തു. അതും ഹിറ്റായി. ഇപ്പോഴും അവര്‍ക്കൊപ്പം ഞാന്‍ ഷോ ചെയ്യുന്നുണ്ട്. à´ªàµ†à´°àµâ€à´«àµ‹à´‚ ചെയ്യുന്നതിനിടയില്‍ എപ്പോഴെങ്കിലും പാളിച്ചകള്‍ പറ്റിയിട്ടുണ്ടോ?  à´·àµ‹à´¯àµà´•àµà´•à´¿à´Ÿà´¯à´¿à´²àµâ€ മറക്കാനാകാത്ത എന്തെങ്കിലും രസകരമായ ഓര്‍മകള്‍? 
തീര്‍ച്ചയായും. തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷേ വീഴ്ചകളില്‍ പതറാതെ മുന്നോട്ട് പോകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. രസകരമായ ഓര്‍മകളെ കുറിച്ചാണെങ്കില്‍, എല്ലാ ഷോയുടെ അവസാനവും കാണികളുമായി ഞാന്‍ സംസാരിക്കാറുണ്ട്. നമ്മള്‍ ചെയതതിനെ കുറിച്ചും അതിന്റെ സൈക്കോളജിക്കല്‍ വശങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കും, സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും. 
നമുക്കുള്ള അഞ്ച് സെന്‍സുകളില്‍ ഒന്നുപോലും അറിയാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ നമ്മളെല്ലാം അന്വേഷിക്കുന്നത്‌​ à´¸à´¿à´•àµâ€Œà´¸àµà´¤àµ സെന്‍സിനെ കുറിച്ചാണ്. അവനവനുളള അഞ്ച് സെന്‍സുകള്‍ കൃത്യമായി വേണ്ട പോലെ ഉപയോഗിക്കാന്‍ പഠിക്കുകയല്ലേ ആദ്യം വേണ്ടത്. 
ഒരിക്കല്‍ ദുബായിലെ  à´ªàµ‹à´²àµ€à´¸àµ ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി ഞാന്‍ ഷോ ചെയ്തിരുന്നു. പതിവുപോലെ ഷോ കഴിഞ്ഞപ്പോള്‍ അവരില്‍ പലരും ഷോയെക്കുറിച്ച് ചോദിച്ചു. ഞാനതിന്റെ സൈക്കോളജിക്കല്‍ വശങ്ങളെ കുറിച്ച് അവര്‍ക്ക് വിവരിച്ചുകൊടുത്തു. ഏകദേശം ഒരു പതിനഞ്ച് മിനിട്ടോളം. സൂചി നിലത്തുവീണാല്‍ കേള്‍ക്കുന്ന നിശബ്ദത. എന്റെ വിവരണം അവസാനിച്ചപ്പോല്‍ അവിടെയുളള രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്പരം നോക്കി തലകുലുക്കി പറയുകയാണ്. its al jinn  ah..ഒന്നാലോചിച്ചു നോക്കൂ സാധാരണ ആളുകളല്ല അവര്‍. അവര്‍ പോലും ഇതെല്ലാം ജിന്നിന്റെ കളിയാണെന്ന് പറയുമ്പോള്‍..Thats so fun (ചിരിക്കുന്നു).  à´œà´µà´¹à´°àµâ€à´²à´¾à´²àµâ€ നെഹ്‌റു പറഞ്ഞപോലെ നിരക്ഷരരുടെ അറിവില്ലായ്മയല്ല ഇവിടെ പ്രശ്‌നം വിദ്യാഭ്യാസം നേടിയവരുടെ അറിവില്ലായ്മയാണ്. à´…പ്പോള്‍ à´ˆ സൂപ്പര്‍നാച്ചുറല്‍ അല്ലെങ്കില്‍ സിക്‌സ്ത് സെന്‍സ് എന്നൊക്കെ പറയുന്നത് വെറുതെയാണെന്നാണോ? 


പ്രകൃതിയും പ്രകൃത്യാലുള്ളതും തന്നെ സൂപ്പര്‍ബ് ആയിരിക്കുമ്പോള്‍ എന്തിനാണ് ആളുകള്‍ പ്രകൃത്യാതീതമായ ഒന്നിനുപിറകേ പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു ശരാശരി മനുഷ്യന്‍ അവന്റെ തലച്ചോറിന്റെ അഞ്ച് ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്നാണ് പറയുന്നത്. നമുക്കുള്ള അഞ്ച് സെന്‍സുകളില്‍ ഒന്നുപോലും അറിയാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ നമ്മളെല്ലാം അറിയാന്‍ ശ്രമിക്കുന്നത് സിക്‌സ്ത് സെന്‍സിനെ കുറിച്ചാണ്. അങ്ങനെ ഒന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവനവനുളള അഞ്ച് സെന്‍സുകള്‍ കൃത്യമായി വേണ്ട പോലെ ഉപയോഗിക്കാന്‍ പഠിക്കുകയല്ലേ ആദ്യം വേണ്ടത്. 
മെന്റലിസവും മാജികും തമ്മില്‍ എന്തെങ്കിലും രീതിയില്‍ ബന്ധമുണ്ടോ?    
തീര്‍ച്ചയായും ഉണ്ട്. പക്ഷേ ഇതു രണ്ടും അവതരിപ്പിക്കുന്നതില്‍ വലിയ വ്യത്യാസവും ഉണ്ട്. ഒന്ന് കൈയടക്കത്തിന്റെ കലയാണ്, അടുത്തത് മനസ്സിന്റേയും. എന്നെ സംബന്ധിച്ചിടത്തോളം മെന്റലിസം എന്ന് പറയുന്നത് ഒരു ലൈഫ് സ്റ്റൈലാണ്. ഒരു മെന്റലിസ്റ്റ് ആകുന്നതിന് വേണ്ടി ഒരിക്കലും ഒരു എന്റര്‍ടെയിനര്‍ ആയരിക്കേണ്ടതിന്റെ ആവശ്യമില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ മെന്റലിസം എന്ന് പറയുന്നത് സൈക്കോളജിയും സജഷന്‍ അല്ലെങ്കില്‍ ഹിപ്‌നോസിസും മാജികും മിസ്ഡയറക്ഷനും ഷോമാന്‍ഷിപ്പും എന്നിവയുടെ ഒരു കൂടിച്ചേരലാണ്.
 à´’രാളെ മനസ്സിലാക്കിയെടുക്കുക എളുപ്പമാണ്. പക്ഷേ അത് രസകരമായ രീതിയില്‍ അവതരിപ്പിക്കുക എന്നുള്ളത് അല്പം കടുപ്പവും. അതുകൊണ്ട് യോജിക്കുന്ന രീതിയില്‍ മാജിക് ചുറ്റുപാടുകള്‍ പെര്‍ഫോമന്‍സില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പെര്‍ഫോമന്‍സ് മനോഹരമായിരിക്കും. 
 
ADARSHമെന്റലിസത്തിന് ഇന്ത്യയില്‍ കാണുന്ന ഭാവി എന്താണ്?
ഇതിന് à´žà´¾à´¨àµ†à´¨àµà´¤àµ  à´‰à´¤àµà´¤à´°à´®à´¾à´£àµ നല്‍കുക! ആദ്യം à´ˆ വിഷയത്തിന്റെ മനോഹാരിതയെ അവര്‍ മനസ്സിലാക്കട്ടെ, സ്വീകരിക്കട്ടെ. പിന്നെ, ഭാവി എന്ന് പറയുന്നത് വെറും ഒരു വാഗ്ദാനം മാത്രമല്ലേ. 
എങ്കില്‍ ആദിയുടെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ് ?
ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു തിയ്യേറ്റര്‍ ഷോ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അവരില്‍ ഒരാള്‍ മലയാളികള്‍ക്ക് സുപരിചിനായ വയലിനിസ്റ്റ് ബാലഭാസ്‌കറും മറ്റേയാള്‍ രാജമൂര്‍ത്തി എന്ന ഒരു പ്രഗ്ത്ഭനായ ഇല്യൂഷനിസ്റ്റുമാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ Its a combination of mind and music. കുട്ടികള്‍ക്ക് വേണ്ടി ഒരു പരിപാടിയും ഇന്‍സോമാനിയ എന്ന മറ്റൊരു പ്രോഗ്രാമും മുന്നിലുണ്ട്. പിന്നെ മലയാളികളുടെ പ്രിയങ്കരനായ സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള തിയ്യേറ്റര്‍ ഷോയും അണിയറയില്‍ ഒരുങ്ങുന്നു.
അതാരാ à´† സൂപ്പര്‍സ്റ്റാര്‍?  
Its a secret...Let them announce..   പതിവ് മിസ്റ്റിക്‌ à´ªàµà´žàµà´šà´¿à´°à´¿à´¯àµ‹à´Ÿàµ† ആദി എഴുന്നേറ്റു.
കടപ്പാട്: മാതൃഭൂമി

Related News